2023, ഏപ്രിൽ 22, ശനിയാഴ്‌ച

മൈക്രോ ഹിസ്റ്ററി കേരള പഠനം

1947മുതൽ 2014 വരെ രാജ്യത്തിന്റെ ഖജനാവിലെത്തിയപണം എങ്ങനെ ചിലവായി. 1947 വരെ തിരുവതാങ്കൂറിലെ രൂപം എന്തായിരുന്നു. തിരുവതാങ്കൂർ എക്കണോമി സമൃദ്ധിയുടെ രൂപമായി ലോകം എന്തുകൊണ്ട് കാണുന്നു ?

ഒരോ ഗോത്ര സമൂഹത്തിന്റെയും അചാരം അനുഷ്ടാനം ക്ഷേത്ര കലാരൂപങ്ങൾ നാടൻ പാട്ടുകൾ,പടയനി, കഥകളി, തുടങ്ങി കലകൾ സാഹിത്യ രൂപങ്ങൾ ഉത്സവങ്ങൾ  സമൃദ്ധമായ ഭൂതകാലം സൂഷ്മമായി ഇവിടെ രേഖ പെടുത്തിട്ടുണ്ട്. കേരളത്തിന്റെ ചരിത്രം ആരെങ്കിലും സൃഷ്ടിച്ച നറേറ്റീവുകൾ മാതമല്ല. ഈ മണ്ണിൽ സൂഷ്മമായി രേഖപെടുത്തിയ ഒരോന്നും വിശേഷ ബുദ്ധിയോടെ നമ്മുടെ ഒരോരുത്ത രുടേയും ചരിത്രവുമായി #മൈക്രോഹിറ്ററി  സ്വയം രേഖപെടുത്തു ന്നതോടെ  പൂർവ്വ സ്മൃതികൾ ഒരോരുത്തരിലും ജ്വലിച്ചുയരും . #പരശുരാമകല്പസൂത്രം 
എന്ന് ഒരു ഗ്രന്ഥം സംബന്ധിച്ച് എത്ര പേർക്ക് അറിയാം ?

ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ നവ 
#6G കാലം വിദ്യഅഭ്യാസം സ്വഅധ്യായമായി മാറുകയാണ്.
ഇളയിടത്തെ പോലെ വ്യാജ അധ്യാപകരാകില്ല വിദ്യ അഭ്യസിപ്പിക്കുക. ചിന്തയുടെ വാഴകുല ആകില്ല നവ പഠനങ്ങൾ .
 MTയും ,മുകുന്ദനു ,സച്ചിതാനന്ദനുമൊക്ക പടിക്ക് പുറുത്താകുന്ന കാഴ്ച്ച കണേണ്ടിവരും.നാട്ടിലാകെ സ്ഥാപിച്ചിരിക്കുന്ന അല്പജ്ഞാനികളെ മഹാത്മാക്കളാക്കി സ്ഥാപിച്ച പ്രതിമകൾ അടിച്ചുടക്കപെടും. #അക്കേഷ്യവിമുക്തകേരളംപോലെ

#ദൈവത്തിന്റെസ്വന്തംനാട്, #ഉട്ടോപ്യ എന്ന് വിദേശസഞ്ചാരികൾ ഈ നാടിനെ വിശേഷിപ്പിച്ചീട്ടുണ്ട്.
 The Right of Women an Uttopian Romance 1810 ൽ ജെയിസ് ഹാരിസ് ലോറസ്ന്റെ നോവൽ കേരളത്തിലെ സ്ത്രീകളെ കുറിച്ച് തയ്യാറാക്കിയ നോവൽ സൂപ്പർ സെല്ലറാവുകയും ഫ്രാൻസ്, ജർമ്മനി, യൂറോപ്പലാകെ സ്ത്രി തുല്ല്യതക്കുള്ള  കേരളരൂപ പഠനങ്ങൾ നിരവധി സർവ്വകലാശാളുടെ റിസേർച്ചിന്റെ ഭാഗമായി1810 ൽ തന്നെ മാറി കഴിഞ്ഞു. ഇത്  ഉയർത്തി കാട്ടി ശക്തമായ സ്ത്രീ കേന്ദ്രീകൃത നവോത്ഥാന രൂപങ്ങൾ രൂപപെട്ടു. അതി നൊപ്പം ഈ രൂപത്തെ തകർക്കാനും സമൃദ്ധി ചൂഷണം ചെയ്യാനുമായിട്ടുള്ള വിവിധ ചിന്തികൾ കപ്പൽ കയറി ഈ മണ്ണിലേക്ക് വന്നു. മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും വസ്ത്രത്തിന്റ സഹായമില്ലാതെ ജീവിക്കാൻ അകുന്ന കാലാവസ്ഥ വന്യമൃഗങ്ങളുമായി ഇഴ ജന്തുക്കളുമായി പോലും സംസാരി .ക്കുകയും സൗഹൃദമായി കഴിയുന്ന കാഴ്ച്ച വിദേശികളെ അത്ഭുതപെടുത്തി. #പാമ്പാട്ടിയുടെനാട് 

140കോടിയുടെ ക്ഷേമത്തിന് സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഒരോ
1000രൂപയിലും150 രൂപ മാത്രംയഥാർത്ഥ പദ്ധതിക്കായി ലഭിക്കുന്നുള്ളു. ബാക്കി 85% 850രൂപയു 2%ത്തിന്റെ കൈ വശംഎത്തി ചേരുന്നു.

 പൊതുമേഖല സ്ഥാപനങ്ങൾക്ക് ചിലവാക്കിയതുക ഉത്പാദനം,ലാഭം അല്ലെങ്കിൽ ലഭിച്ച സർവ്വീസ് ഇവ സ്വകാര്യ മേഖലയുടെയും വിവിധ രൂപത്തിൽ  താരതമ്യ പഠനം നടത്തിപ്പോൾ പൊതുമേഖല പ്രകടനം നെഗറ്റീവ്-100%മായും കോർപ്പറേറ്റ് മേഖല +200%വളർച്ചയും രേഖപ്പെടു ത്തുന്നു.
കേരളത്തിലെ KSRTC,KSEB പരിശോധിച്ചാൽ -300%  നെഗറ്റീവ് വളർച്ച രേഖപ്പെടുത്തയതായി അതായത് പണം
കൊള്ളയടിക്കാൻ  നടത്തിയ ഭരണരൂപമാണ് 2014 വരെ രാജ്യത്ത് ഉണ്ടായിരുന്നത്.

142കോടി ജനങ്ങൾ ലിംഗ വെത്യാസം ഇല്ലാതെ സ്വാതന്ത്ര്യത്തോടെ, പൂർണ്ണ ആരോഗ്യത്തോടെ 365ദിവസവും രാത്രിയെന്നോ പകലെന്നോ വെത്യാസ മില്ലാതെ നിർഭയമായിപരമാനന്ദത്തോടെ
പരാശ്രയം ഇല്ലാതെ 120 വയസ്സും ജീവിക്കാനാവുന്നസുസ്ഥിരക്ഷേമരാഷ്ട്രമാകാൻ വേണ്ട അടിത്തറപാകിമുന്നോട്ട് .

നിയമനിർമ്മാണംകൊണ്ടോ നിയന്ത്രണം കൊണ്ടോ ഭയപ്പെടുത്തിയോഇവ സാധ്യമല്ല. ഒരുജനതയുടെ സംസ്കാരിക ശീലങ്ങളിൽ വലിയമാറ്റമുണ്ടാകേണ്ടതു ണ്ട്. 
 
എട്ടു നൂറ്റാണ്ടുകളായി സെമിറ്റിക്ക് മനുഷ്യകേന്ദ്രീകൃതരൂപം ചൂഷണത്തി നായി വിവിധരൂപത്തിൽഭാരതഭൂമിയെ അസ്ഥിരപെടുത്തി. 28 % G D P ഉണ്ടായിരുന്ന ഭാരതദേശത്തെ
ജാതി,മതം,ഭാഷ,വേഷം,ശീലം,ലിംഗം, തൊഴിൽ,ഭക്ഷണ,രീതി തുടങ്ങിയ വൈവിധ്യങ്ങളെ  തമ്മിൽ തർക്കം ഉയർത്തി സ്പർദ്ധ വിതച്ച് കണ്ണിലും കാതിലും വിഷം പുരട്ടി സ്വാഭാവിക മനനശേഷി നഷ്ടപ്പെടുത്തി തത്തകളെ സൃഷ്ടിച്ചു. 
പ്രകൃതി നിരിക്ഷണമെന്ന താന്ത്രികവിദ്യ എന്ന വിജ്ഞാനം കാട്ടിലെയും കടലിലെയും ആകാശ ജീവജലാങ്ങളോട് ഇണങ്ങി കാടും മലയും കാറ്റും മഴയും പ്രകൃതി ശക്തികള പോലും ഇണങ്ങി ജീവിച്ച ജനതയെ അടിയമാക്കി കൊള്ളയടിച്ചു

അനന്തകാലംനില നിൽക്കാനാകുന്ന സൂസ്ഥിരരൂപം എല്ലാ ചരാചരങ്ങളി ലുമുണ്ട്. അതിലെ സ്പന്ദനം (ഊർജ്ജം ) വ്യത്യസ്ഥമാണ്. 142കോടിക്കും നൂറ്റാണ്ടു കളിലൂടെ പൂർവ്വികരിൽ നിന്നും പാരമ്പര്യമായി പകർന്നു തന്നവിജ്ഞാ നം  സൂഷ്മായിഒരോ കോശത്തിലും ന്യൂറോണിലും ഒളിഞ്ഞിരുപ്പുണ്ട്.

 സ്പന്ദം അതായത് ഊർജ്ജം എല്ലാ ജീവഅജീവ വസ്തുക്ക ളിലുമുണ്ട്. സ്പന്ദരൂപം അല്ലെ ങ്കിൽ  ഊർജ്ജ രൂപമാണ് ഒരോ പ്രവർത്തിയായിമാറു ന്നത്.
താറാവിന്റെ കുഞ്ഞിനെ ആരും നീന്താനോ കാക്കയെ പറക്കാനോ തേനീച്ച,കുരുവി, ചിതലിന് വൈദഗ്ദ്ധ്യ ത്തോടെ കൂട് ഉണ്ടാക്കാനോ ആരും പഠിപ്പിക്കേണ്ടതില്ല.

കാരി ശേരി ഫലിതങ്ങൾ

മേലനങ്ങി പണി ചെയ്യുന്ന എല്ലാവരേയും നികൃഷ്ട ജാതിയാക്കിയ ഒരു സംസ്ക്കാര ത്തെ കാൽച്ചുവട്ടിലാക്കാൻ ഇംഗ്ലീഷുകാരന് അധികം ബുദ്ധിയും തന്ത്രവും ഒന്നും പ്രയോഗിക്കേണ്ടി വന്നില്ല. 

ശാരീരിക അധ്വാനത്തെ അവമതിച്ചു എന്നതാണ് ആർഷ ഭാരതസംസ്ക്കാരം തലമുറകളോട് ചെയ്ത ഏറ്റവും വലിയ ക്രൂരത.

അതിവിദഗ്ദ്ധമായ കൈവിരുതും കലാവിരുതും  സമ്മേളിപ്പിച്ച് സുന്ദരമായ മൺ കുടങ്ങളും കലങ്ങളും നിർമ്മിച്ചവൻ വെറും കൊശവൻ.
മഹാക്ഷേത്രങ്ങളും കൊട്ടാരങ്ങളും തീർത്ത് അതിശയിപ്പിച്ച തച്ചൻ ജാതിയിൽ നീചൻ.

വെട്ടിത്തിളങ്ങുന്ന സ്വർണ്ണാഭരണങ്ങൾ മെനഞ്ഞ തട്ടാൻ പിന്നോക്ക ജാതി. 

ഇരുമ്പുപണിക്കാരൻ ജാതിയിൽ വെറും തുരുമ്പ്.

കോടിയ ചളുങ്ങിയ നമ്മുടെ മുഖങ്ങളെ  മിനുക്കി പഞ്ചാരകുട്ടപ്പന്മാരാക്കുന്ന ബാർബർ മ്ലേച്ഛൻ, മലയാള സിനിമയിലെ സ്ഥിരം പരിഹാസ പാത്രം.

മണ്ണിൽ പണിയെടുത്ത് നൂറുമേനി കാർഷിക വിപ്ളവം നടത്തിയ പുലയൻ ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ളവൻ.

ഒന്നാന്തരം വട്ടിയും കുട്ടയും നെയ്ത് നാട്ടുകാരുടെ ജീവിതം സൂഖപ്രദമാക്കിയ പറയൻ അധ:കൃതരിൽ അധ:കൃതൻ. 

അധ്വാനിക്കുന്ന എല്ലാ മനുഷ്യരേയും ഹീനജാതിയാക്കി മാറ്റിയ ഭാരതീയ സംസ്കാരത്തെ എന്തുജോലിയും ചെയ്യാൻ മടിയില്ലാത്ത സായിപ്പ് വലിയ ബുദ്ധിമുട്ടൊന്നു മില്ലാതെ കോളനിയാക്കി. 

ഇന്ത്യ ഇന്നും പിന്നോക്കാവസ്ഥയിൽ തുടരാനുള്ള ഒരു കാരണം  വിയർപ്പൊഴുക്കി ജോലി ചെയ്യുന്നവരോടുള്ള പരിഹാസവും പൂച്ഛവും വെറുപ്പുമാണ്. 

കല്പണിക്കാരനും കവിക്കും ഒരേ പരിഗണന കിട്ടാത്ത ഒരു സംസ്ക്കാരത്തേയും 
ശ്രേഷ്ഠമെന്ന് വിളിക്കാനാവില്ലെന്ന് ബുക്കർ ടി  വാഷിംഗ് ടൺ പറഞ്ഞത് ഒരു പക്ഷെ  ഇന്ത്യയെ നിരീക്ഷിച്ചിട്ടായിരിക്കണം.

 
        - എം.എൻ.കാരശ്ശേരി.

2023, മാർച്ച് 26, ഞായറാഴ്‌ച

ചതിരുപായങ്ങൾ: നിർമ്മലാനിന്ദ ഗിരി

സാധാരണ മനുഷ്യന് പോലും സുഖദുഃഖങ്ങളെ സമമാക്കാം .
ആചാര്യന്മാർ പറയുന്നത് ചതിരുപായങ്ങൾ
1 അപ്രത്യയ 
2 അസ്വീകരണം
3 വിചാരം
4 സാക്ഷി
1, അപ്രത്യയം : നമ്മളുടെ മനസ്സ് വേറൊന്നിൽ വ്യാപരിക്കുമ്പോൾ നമുക്കുണ്ടാകുന്ന വേദന അറിയുന്നില്ല ,ഉദാഹരണമായിട്ട് നമ്മുടെ ഒരു സുഹൃത്ത് ഒരു കൂട്ടുകാരി അവർക്ക് ലാബിലെ എക്സാം ചെയ്യാൻ മുരുക്കും പൂ വേണം മുരിക്കൽ കയറി പൂപറിച്ചു കൊണ്ട് കൊടുത്തു വീട്ടിൽ ചെന്ന് കുളിക്കാൻ നോക്കിയപ്പോൾ ദേഹം നിറുന്നു അന്നേരം ആ വേദന അറിഞ്ഞില്ല .നമ്മളുടെ മനസ്സ് വേറൊന്നിൽ വ്യാപരിക്കുമ്പോൾ വേദന ഇല്ല സുഖദുഃഖങ്ങളും ഇല്ല ഇതിനെയാണ് അപ്രത്യയം എന്ന് പറയുന്നത്.  ഭാരതീയ ആചാര്യന്മാർ ഇതിഹാസങ്ങൾ, പുരാണങ്ങൾ, ഉപനിഷത്, ഭക്തി ഇവയിലേതിലെങ്കിലു കുട്ടിക്കാലത്ത് മുതൽ പരിശീലിക്കാൻ പഠിപ്പിച്ചിരുന്നത്.
ഒറ്റപ്പെടുമ്പോഴോ ഏകാന്തത അനുഭവിക്കുമ്പോഴോ ഭയംതോ ന്നുമ്പോഴോ ഉച്ചത്തിൽനാമം ജപിക്കുക യോ ഉപവാസം എടുക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ മനസ്സിൻറെ
ശ്രദ്ധമാറ്റാൻ കഴിയും. വേദന സഹിക്കാൻ കഴിയാത്തത് അപ്രത്യയം ഇല്ലാത്തതു കൊണ്ട് .
 :കുഞ്ചരശൗചം ആന മണ്ണുവാരി കുളിക്കുന്നേ പോലെ .
2,അസ്വീകരണം
ദുഃഖം ദുഃഖമായി സ്വീകരിക്കാൻ മനസ്സില്ല 
അതിനെ നിർവചിച്ചു നിരൂപിച്ച ആനന്ദമായി മാറ്റുക.
അമ്മയും കുഞ്ഞും ആയും കളിച്ചുകൊണ്ടിരിക്കുമ്പോൾകുഞ്ഞൊന്നു പിടിച്ചു തള്ളി  മറിഞ്ഞുവീണു കുഞ്ഞും കൂടെ വേണം അമ്മയുടെ ശ്രദ്ധ കുഞ്ഞിലായിരുന്നു കുഞ്ഞിനൊന്നും പറ്റാതിരിക്കാൻ ശ്രമിച്ചു തലപൊട്ടി രക്തം കുഞ്ഞുവാവയിൽ നിലവിളിച്ചു കുഞ്ഞിനെ സമാധാനിക്കാൻ അമ്മ പറഞ്ഞു ഒരു കുഴപ്പവുമില്ല ഒന്നുമില്ല ഇങ്ങനെ ആ മുറിവിനെ സ്വീകരിച്ചതാണ് അശ്വികരണം എന്നു പറയുന്നതിനു ഉദാഹരണം.
സ്വീകരണം ഉണ്ട് അസ്വീകരണവും ഉണ്ട്
ജീവിതകാലം മുഴുവൻ ദുഖങ്ങളെ സ്വീകരിക്കാതിരിക്കുക.
കോരപ്പുഴക്ക് തെക്ക് സ്ത്രീ ദുഖം സങ്കല്പിക്കുന്ന മനസ്സാണ്.
 3. വിചാരം: ഭക്തി എന്തു സംഭവിച്ചാലും ഈശ്വര ഇശ്ച എന്ന് ചിന്തിക്കുന്നു.
നീ തന്നു നീ എടുത്തു .നിന്റെ മായാവിലാസമാണ്. ആ ഭക്തി കിട്ടിയാൽ വലിയ ഭാഗ്യമാണ്.
4 സാക്ഷി : എല്ലാം ഒരു കാഴ്ചക്കാരനായി കാണുക.


2022, ജൂലൈ 15, വെള്ളിയാഴ്‌ച

സിംഹം

നാഭിഷേകോ ന സംസ്കാര: 
സിംഹസ്യ ക്രിയതേ വനേ 
വിക്രമാർജിത സ്വത്വസ്യ 
സ്വയമേവ മൃഗേന്ദ്രതാ

അർത്ഥം: സിംഹത്തിന് പട്ടാഭിഷേകമില്ല. കിരീടധാരണ ചടങ്ങില്ല. സ്വന്തം വിക്രമസ്വഭാവം ഒന്നുകൊണ്ട് മാത്രം അവൻ മൃഗരാജൻ എന്ന പദവി നേടുന്നു.

(ബേബി സഖാവിന്റെ ശ്രദ്ധക്ക്... മൂന്നല്ല, നാല് സിംഹം ഉണ്ട്... നിങ്ങൾക്ക് കാണാൻ കഴിയാത്ത പലതിനെയും പോലെ നാലാമതൊരു സിംഹം പിന്നിലുണ്ട്... അതിന്റെ കോമ്പല്ലിൽ കുരുങ്ങിയായിരിക്കും കമ്മ്യൂണിസ്റ്റുകളുടെ ഒടുക്കവും)

2022, ഏപ്രിൽ 13, ബുധനാഴ്‌ച

നായർ

വെറുതെ കുറച്ചു ചിതറിയ ചിന്തകൾ

കശ്മീർ ഫയൽ വന്നപ്പോൾ മുതൽ കേരളാ ഫയൽ ഉടനെയുണ്ടാവും എന്ന മുന്നറിയിപ്പ് പല സഹോദരങ്ങളും മുന്നോട്ടു വക്കുന്നു.  സത്യത്തിൽ കേരളാ ഫയൽ നൂറ്റാണ്ടുകൾക്കു മുൻപേ റെഡി ആയതാണ് അന്നൊക്കെ കാശ്മീരിനില്ലാതിരുന്നതും കേരളത്തിനുണ്ടായിരുന്നതും നായർ ചാവേർ പടകളാണ്. നൂറ്റാണ്ടുകൾ എന്നല്ല സഹസ്രാബ്ദം എന്ന് പറയുന്നതിൽ തെറ്റില്ല, നായർ പോരാളികളായിരുന്നു നമ്മുടെ ഇന്നത്തെ കേരളത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും അവരുടെ സ്വത്തിന്റെയും പൂർണ്ണ സംരക്ഷകർ. നൂറ്റാണ്ടുകൾ നീണ്ടു നിന്ന ചോളചേര യുദ്ധം. അതെ "നായന്മാരുടെ പൗരുഷത്തിന്റെ, പോരാട്ടവീര്യത്തിന്റെ, കുലദേവിയായ ഭദ്രകാളിയുടെ.. നായന്മാരുടെ ഇതിഹാസത്തിന്റെ ഏറ്റവും ശോഭായമാനമായ ദൃശ്യം തങ്ങളുടെ ഭൂമിക്കും സ്വത്വത്തിനും വേണ്ടി തങ്ങളുടെ കുലദേവതയായ ഭദ്രകാളിയെ തന്നിലേക്കാവാഹിച്ചു പടക്കുപോയ ചാവേറുകളാണ്.ഒരു തുള്ളി കണ്ണീർ വീഴ്ത്താതെ നെയ്‌ചോറൂട്ടി ചിന്തൂരം ചാർത്തി അമ്മമാർ യാത്രയാക്കിയ ഒരിക്കലും തിരിച്ചുവന്നിട്ടില്ലാത്ത നായന്മാരുടെ ആത്മബലിയാണ് ഭഗവതിയുടെ ചൈതന്യം." പട നായർ സ്ത്രീകളുടെ പേരിനോടൊപ്പം അമ്മ എന്ന് ചേർക്കുന്നത് ആത്മബലിക്കു സന്നദ്ധരായ മക്കളെ പ്രസവിച്ചു രാജ്യ സംരക്ഷണത്തിനായി സമർപ്പിക്കുന്നതിനുള്ള സ്ഥാനപ്പേര് ആയിരുന്നു.  
പതിനാലാം നൂറ്റാണ്ടിലെ (1083 -1084  എഡി) ഒരു തമിഴ് ലിഖിതത്തിൽചോളരാജാവായ കുലോത്തുംഗന് അവസാനത്തെ നായർ പടയാളിയെയും കൊന്നതിനു ശേഷം മാത്രമേ കുടമലൈനാട് (മലബാർ) പിടിച്ചെടുള്ളനായുള്ളൂ എന്ന് പറഞ്ഞിരിക്കുന്നത് കാണാം.  തുടർന്ന് നൂറുവര്ഷത്തിലേറെ നീണ്ടു നിന്ന മാമാങ്കം. അതിൽ മരണപ്പെടുന്ന ചാവേറുകൾ മണിക്കിണർ നിറച്ചു. പിന്നീട് ഹൈദർ അലിയുടെയും ടിപ്പുവിന്റെയും കാലം. രാജ്യസംരക്ഷണം നായർ പടയാളികൾ ആയതിനാൽ അവരുടെ ആത്മവീര്യം തകർത്താൽ ആ രാജ്യം തന്നെ പിടിയിലൊതുക്കാമെന്ന മനഃശാസ്ത്രം പണ്ടേ നിലവിലുണ്ട്. കൺട്രി ഓഫ് നായർസ്‌ എന്നാണ് ടിപ്പു കേരളത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്. പതിനായിരക്കണക്കിന് നായർ പടയാളികളെ ഒരേ സമയത്തു ശ്രീരംഗപട്ടണത്തു തടവുകാരായി കൊണ്ട് പോയി വാട്ടർ ട്രെഞ്ചിൽ (ഹിൽറ്റർ ഗ്യാസ് ചേംബർ പോലെ) ഇട്ടു കൂട്ടക്കൊല നടത്തിയിട്ടുണ്ട്. നായർ പടയാളികളുടെ ശവം പോലും വളരെ മൃഗീയമായി ആനയുടെ കാലിൽ കെട്ടിയിട്ടു നാട് നീളെ നടത്തിയിട്ടുണ്ട്. ഇനിയാരും അവരെ എതിർക്കാതിരിക്കാൻ. യോദ്ധാക്കളായ അഭിമാനികളായ നായർ പടയാളികൾ ആയുധമേന്താൻ പാടില്ല എന്ന കല്പനകളും മറ്റും അവരുടെ മനോവീര്യം തകർക്കാനും നമ്മുടെ നാടിനെ ഇസ്ലാമാവൽക്കരിക്കാനും ആയിരുന്നു. ഏറ്റവും ഒടുവിലായി നായർ പടയാളികളെ ശൂദ്രർ എന്ന് വിളിച്ചു അവസാന കൈയും പയറ്റി. ഇപ്പോഴും പലരും അതുപയോഗിച്ചു ഭയപ്പെടുത്തുന്ന രീതി ഉണ്ടല്ലോ.
അങ്ങനെ ദേശത്തിനുവേണ്ടി നിലകൊണ്ട നായർപടയാളികളുടെ വംശഹത്യ ആയിരുന്നു. അതിനു ശേഷം അവരുടെ സ്ത്രീകൾക്ക്, മക്കളെ ദേശത്തിനു വേണ്ടി സമർപ്പിച്ച അമ്മമാരേ സംബന്ധത്തിനും അതുപോലെ ഇപ്പോൾ പറഞ്ഞു കാണപ്പെടുന്ന ചൂട്ടുകറ്റയും, ചെരിപ്പും ഒക്കെ നൽകിയാണ് ആദരിച്ചത് എന്നതിന് ചരിത്രം സാക്ഷി.

ചട്ടമ്പി സ്വാമികളും മന്നത്തു ആചാര്യനും ശ്രീ നാരായണ ഗുരുവും ഒക്കെയാണ് ഇന്നത്തെ രീതിയിൽ വീണ്ടും നായർ സമൂഹത്തിനു ഒന്നിച്ചു നില്ക്കാൻ നായർ സർവീസ് സൊസൈറ്റി ക്കു പിന്നിൽ പ്രവർത്തിച്ചത്. കേളപ്പനും മന്നത്തപ്പനുമൊക്കെ നായർ എന്ന പേര് ഉപേക്ഷിച്ചുവല്ലോ.
 
കാവും കളരിയും കാളിയും സർപ്പാരാധനയും നായർ ജീവിതത്തിന്റെ ഭാഗങ്ങൾ തന്നെ ആയിരുന്നു. ലോകോത്തര കളരിയായിരുന്നു കേരളത്തിന്റെ കളരിപ്പയറ്റ്. കളരിയിൽ ആയോധനകലയുടെ മേയ്ക്കളരിയും എഴുത്തുകളരി അറിവിന്റെ ആയോധനത്തിനും. പരിക്കുപറ്റിയാൽ ശാസ്ത്രീയ ചികിത്സാരീതികളും ഉൾപ്പെടുത്തിയിരുന്നു.

2019, മാർച്ച് 26, ചൊവ്വാഴ്ച

വേദത്തിൽ ഭാരതം

BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം, അവിടുന്ന്‍ ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു.സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ"ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ്  ഹിന്ദുസ്ഥാനം എന്ന് പറയുന്നത്.വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.ഗംഗ യമുന എന്നീ രണ്ടു ഉത്തരേന്ത്യന്‍ നദികളെക്കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ പറയുമ്പോള്‍ ഭാരതത്തില്‍ രാവിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ശംഘുപൂരണം നടത്തി ആ ശംഘില്‍ തീര്‍ത്ഥമുണ്ടാക്കുമ്പോള്‍ ആവാഹിക്കുന്ന ഒരു മന്ത്രമുണ്ട്."ഗംഗേച്ച യമുനാചൈവ ഗോദാവരീ സരസ്വതീ,നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം ഗുരു"ഗോദാവരി ആന്ദ്രദേശത്തിലെ, കാവേരി കര്‍ണാടകയിലെ, നര്‍മ്മദ ഗുജറാത്തിലെ, സരസ്വതി രാജസ്ഥാനിന്‍റെ അപ്പുറത്ത്.ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ക്കു സാധിച്ചിരുന്നു.ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന ഒരു സംസ്കാരം അത് ചരിത്രത്തിന്‍റെ ഭാഗമാണ്.സിംഗപ്പൂര്‍ സിംഹപുരമായിരുന്നു, കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു.ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോട് കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറം പോയി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതിയാണ് കുറഞ്ഞത്‌.ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് 'ഇല്ല' എന്ന ഉത്തരം കിട്ടും.എന്തുകൊണ്ട് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം-ആര്‍ഷഭാരത സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്.ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്.AD-997 ല്‍ മുഹമ്മദ്‌ ഗസ്നി ഭാരതത്തിലേക്ക് വന്ന്, ഗ്ലോറി വന്ന്, ഖില്‍ജി വന്ന്, ടൈമൂര്‍ വന്ന് ഇവിടെ ഭരിച്ച അടിമവംശം, തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തു നിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു.അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു.AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഭാരതം മരിച്ചില്ല.എന്ത് കൊണ്ട് ഇത് സംഭവിച്ചു..?ഭാരതീയ സംസ്കാരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വെറുതെ ഒന്ന് ചിന്തിക്കുക."ഭാരതീയാ സമസ്താ സുഖിനോ ഭവന്തു" എന്ന് നമ്മള്‍ പ്രാര്‍ഥിച്ചിട്ടില്ല.ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാണ്.ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.നമ്മള്‍ പ്രാര്‍ഥിച്ച "സഹനാ വവതു സഹനാ ഭുനതു..." എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, ഒരുമിച്ചു ജീവിക്കാം ഒരുമിച്ചു ഭക്ഷിക്കാം ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം. ഒരാളിലും ഒരാളോടും വിദ്വേഷമുണ്ടാവരുത് ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തുനിന്നും വന്നു ചേരട്ടെ എന്നാണ്.ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല.ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കുക, അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് എത്തിച്ചേരും.ആകാശത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍, ഒരുമിച്ചുചേര്‍ന്ന് ചാലുകളായ്‌ തോടുകളായ് നദികളായ് മഹാസഗരത്തിലേക്ക് പോകുന്നപോലെ, ഏത് ഈശ്വരനെ ആരാധിച്ചാലും പരമമായ കേശവനിലേക്ക് തന്നെ അത് എത്തിച്ചേരും എന്ന് പറഞ്ഞവരാണ് ഭാരതീയര്‍.നമ്മള്‍ എള്ള് പിടിച്ച് പിതൃദര്‍പ്പണം നടത്തുമ്പോള്‍ പോലും ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്.പിതൃദര്‍പ്പണം കൊടുക്കുമ്പോള്‍ പതിമൂന്നു വരികളുള്ള ഒരു വേദമന്ത്രം ചൊല്ലും അതിലെ അവസാനത്തെ വരി, "സപ്ത ദ്വീപനിവാസീനാം പ്രാണീനാം അക്ഷയ ഉപദിഷ്ടതു" എന്നാണ്.ഏഴു ഭൂഖണ്ടങ്ങളിലും ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരുത്തേണമേ ജഗദീശ്വരാ എന്നാണതിനര്‍ത്ഥം.ലോകരാഷ്ട്രങ്ങള്‍ നമ്മുടെ സംസ്കാരം അംഗീകരിച്ചു വരികയാണ്.കാനഡയിലെ ടൊറന്റോ യുണിവേഴ്സിറ്റിയില്‍ ഹിന്ദൂയിസം എന്ന ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്.എഞ്ചിനീയറിംഗ് സബ്ജക്റ്റ് മാത്രം പഠിപ്പിക്കുന്ന അമേരിക്കയിലെ MIT(Massachusetts Institute of Technology) യില്‍ ഇപ്പോള്‍ സംസ്കൃതം കൂടി പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു..അമേരിക്കയിലെ നാലായിരത്തോളം സ്കൂളുകളില്‍ രാവിലെ പതിനഞ്ചു മിനിറ്റ് നേരം ഭഗവത് ഗീത നിര്‍ബന്ധമായും(Compulsory) ചൊല്ലണം..അമേരിക്കയിലെ പെന്‍സിന്‍വാനിയ യുണിവേഴ്സിറ്റിയിലെ 70 സൈക്കോളജി പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ നിന്ന്‍ തെളിയിച്ചിരിക്കുന്നത്, കുട്ടികള്‍ പതിവായി രാവിലെ പതിനഞ്ചു മിനിറ്റ് ഭഗവത് ഗീത ചൊല്ലുമ്പോള്‍ അവരുടെ പെരുമാറ്റരീതിയില്‍(Behaviour pattern) അസാധാരണമായ മാറ്റം സംഭവിക്കുന്നു എന്നാണ്.സൈക്കോളജി പ്രൊഫസര്‍മാരുടെ അഭിപ്രായത്തില്‍ ഭഗവത് ഗീത ഒരു മത ഗ്രന്ഥമല്ല, മറിച്ച് അതൊരു സൈക്കോളജിക്കല്‍ മാനേജ്മെന്‍റ് ബുക്കാണ്.ജര്‍മനിയിലെ സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റിയില്‍ സംസ്കൃതം അറിയുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.ലോകത്തില്‍ തന്നെ സംസ്കൃതം നിര്‍ബന്ധമാക്കിയിട്ടുള്ള ഏക യുണിവേഴ്സിറ്റിയാണ് സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റി.പതിനായിരക്കണക്കിനു പാറ്റേണ്‍ അമേരിക്കക്കാരും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഭാരതീയ അറിവുകള്‍ ഉപയോഗിച്ച് എടുത്തുകഴിഞ്ഞു.ശൈശവ വിവാഹവും സതി സമ്പ്രദായവും ഈ നാടിന്‍റെ ശാപമാണെന്ന് പറയാറുണ്ട്.UGC അംഗീകരിച്ച ഒരു ഹിസ്ററി ടെക്സ്റ്റ്‌ ബുക്കില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് ടൈമൂര്‍ ഭാരത്തില്‍ വരുന്നതിനു മുന്‍പ് വരെ ഇവിടെ ശൈശവ വിവാഹവും സതി സമ്പ്രദായവും ഉണ്ടായിരുന്നില്ല എന്നാണ്.ഈ കാര്യം ഫാഹിയാന്‍ എന്ന ചൈനീസ്‌ സഞ്ചാരി അദ്ദേഹത്തിന്‍റെ ഒരു ഗ്രന്ഥത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട്.വിവാഹം കഴിച്ച സ്ത്രീകളെ ഒരു കാരണവശാലും ബലാല്‍സംഗത്തിനോ ചാരിത്ര്യഹീന പരമായ മറ്റ് കര്‍മത്തിനോ ഉപയോഗിക്കരുത് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.  അതുകൊണ്ട് ടൈമൂറിനെപോലെയുള്ളവരില്‍ നിന്ന്‍ രക്ഷനേടാന്‍ വേണ്ടിയാണ് ഭാരതീയര്‍ ശിശുവിവാഹം തുടങ്ങിയത്. സതീ സമ്പ്രദായം ഉണ്ടാകുവാനുള്ള കാരണവും ഇത് തന്നെയാണ്, ഭര്‍ത്താവ് മരിച്ച സ്ത്രീകളെ അടിമകളാക്കി ലൈംഗീക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും ഇതേ വിശുദ്ദ ഗ്രന്ഥങ്ങളില്‍ പറയുന്നതുകൊണ്ട് നൂറു കണക്കിന് ഭര്‍ത്താക്കന്‍മാരെ വധിച്ച ശേഷം, അവശേഷിക്കുന്ന വിധവകളെ പട്ടാളക്കാര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയായിരുന്നു ചാരിത്ര്യം സംരക്ഷിക്കാന്‍ ഭാരതസ്ത്രീകള്‍ സതീ സമ്പ്രദായം അനുഷ്ഠിച്ചു വന്നിരുന്നത്.1947 വരെ വിദേശികള്‍ നശിപ്പിച്ച നമ്മുടെ സംസ്കാരം, അതിനു ശേഷം നമ്മള്‍ തന്നെ നശിപ്പിക്കാന്‍ തുടങ്ങി. സതന്ത്ര്യം കിട്ടിയതിനു ശേഷം റീജീയണല്‍ റിസേര്‍ച് ലബോറട്ടറി ജമ്മുകാശ്മീരിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ചോപ്ര, ആയുര്‍വേദവും വെജിറ്റബിള്‍ ഫുഡും ആധാരമാക്കിമാക്കിയെഴുതിയ ഭാരതത്തിന്‍റെ ആരോഗ്യശാസ്ത്രത്തിന്‍റെ അടിസ്ഥാനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മുന്നില്‍ സബ്മിറ്റ് ചെയ്തപ്പോള്‍, ഞാന്‍ ഫോളോ ചെയ്യുക കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സിലബസ് ആയിരിക്കും എന്ന് പറഞ്ഞ് അദ്ദേഹം അത്  തളളിക്കളഞ്ഞു.ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകം രണ്ടു വര്‍ഷത്തിനു ശേഷം മാവോ സെതുങ്ങ് ചൈനയില്‍ പ്രയോഗത്തില്‍ വരുത്തി. ഭാരതത്തില്‍ അത് നടപ്പിലാക്കിയില്ല.ചൈനയുടെ ബേസിക് ഹെല്‍ത്ത്‌ പോളിസി ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകമാണ്.അനവധികാലം അടിമത്തത്തില്‍ കഴിഞ്ഞ ഒരു രാഷ്ട്രം.അസാധാരണ വൈഭവശേഷിയുള്ള ഋഷിവര്യന്മാര്‍ക്ക് ജന്മം കൊടുത്ത ഒരു രാഷ്ട്രം.ശാസ്ത്രത്തിന്‍റെ മകുടോദാഹരണമായി വര്‍ത്തിച്ചെന്നു സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീനിനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പോലുള്ള പ്രഗല്‍ഭര്‍ പറഞ്ഞ രാഷ്ട്രം.ലോകജനതയ്ക്ക് സ്വര്‍ണതാംബാളത്തില്‍ വെച്ച് കൊടുക്കാന്‍ പാകത്തിന് സാങ്കേതിക വിദ്യകളുടെ പരമകാഷ്ടയില്‍ എത്തിയിരുന്ന ഒരു  രാഷ്ട്രം.ആത്മീയതയില്‍ ലോകജനതയ്ക്ക് മാര്‍ഗനിര്‍ദേശം കൊടുത്ത ഒരു രാഷ്ട്രം.ആ ആത്മീയത, അത്യന്താധുനിക ശാസ്ത്രത്തിനു നേരെ കാര്‍പെറ്റ് വിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രം.സാഹിത്യത്തില്‍ മറ്റേതു രാഷ്ട്രത്തിനും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഭാരതീയ സാഹിത്യങ്ങള്‍, സാഹിത്യനിയമങ്ങള്‍ ഉദയം ചെയ്ത ഒരു രാഷ്ട്രം.സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം കഴിഞ്ഞതിനു ശേഷം, സ്വന്തം നാടിനെ കുറിച്ചും നാടിന്‍റെ പൈതൃകത്തെ കുറിച്ചും അറിയാത്തതും അറിയാന്‍ ശ്രമിക്കാതതുമായ ലോകത്തിലെ ഏക ജനത ചിലപ്പോള്‍ ഭാരതീയര്‍ മാത്രമായിരിക്കും.ഒരുപക്ഷെ ഭാവിയില്‍ ഭാരതീയര്‍ക്ക് വേദങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കാന്‍ പാസ്പോര്‍ട്ടും വിസയുമെടുത്ത് അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകേണ്ടിവരുന്ന കാലഘട്ടം വന്നാല്‍ പോലും അതില്‍ അല്‍ഭുതപെടാനില്ല എന്ന് വേദനയോടെ പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ ..

2018, നവംബർ 23, വെള്ളിയാഴ്‌ച

അന്ത പളമേ നീ താനപ്പാ"!!

പുരാണമായി തുടങ്ങി ഐതിഹ്യത്തിലേക്ക് രൂപം മാറി ചരിത്രത്തിലൂടെ സഞ്ചരിച്ചു വർത്തമാനത്തിൽ എത്തിയൊരു കഥയുണ്ട്.
എല്ലാവരെയും രക്ഷിക്കുന്ന ഈശ്വരനെ രക്ഷിക്കാൻ നിസ്സാരരായ നിങ്ങളാര് എന്ന് പലരും പരിഹസിക്കുന്ന കാലത്ത് നമ്മൾ ആവർത്തിച്ചു പരസ്പരം ഓർമിപ്പിക്കേണ്ടൊരു കഥ.

ഉമാമഹേശ്വരരെ മുഖം കാണിക്കാൻ കൈലാസഗിരി സന്ദർശിച്ച മഹാ ഋഷി നാരദന്റെ കയ്യിലുണ്ടായിരുന്നൊരു പഴത്തിൽ നിന്നാണ് ആ കഥ ആരംഭിക്കുന്നത്.
ഭുജിക്കുന്നവനെ മഹാജ്ഞാനിയാക്കുന്ന അറിവിന്റെ രുചിയൊളിപ്പിച്ചൊരു ജ്ഞാനപ്പഴത്തിൽ നിന്ന്.
രണ്ടു ഉണ്ണികൾ ഒന്നിച്ചു കളിച്ചു വളരുന്ന കൈലാസത്തിലേക്ക് പങ്കിടാൻ ആവാത്ത ഒറ്റ പഴവുമായി വരാനുള്ള നിർണയത്തിന് പിന്നിൽ നാരദ ഋഷിയുടെ സഹജ സ്വഭാവമായ കലഹ പ്രിയതയും അത് വഴി ലോക കല്യാണത്തിനുള്ള ഒരു ശ്രേഷ്ഠോദ്ദേശവും ഉണ്ടാവണം.
സ്വാഭാവികമായും പഴത്തിന്റെ അവകാശത്തിന് വേണ്ടി ഉണ്ണികൾ തമ്മിൽ തർക്കമായി.
വളരെ വേഗത്തിൽ തന്നെ അത് പരിഹരിക്കാനുള്ള മാർഗ്ഗവും നിശ്ചയിക്കപ്പെട്ടു.
ഏറ്റവും ആദ്യം ലോകം ചുറ്റി വരുന്നയാൾക്ക് ജ്ഞാന പഴം സ്വന്തം.
ഭാരമുള്ള ശരീരവുമായി ഒരു കുഞ്ഞൻ എലിയുടെ മേലിരുന്ന് ഏട്ടൻ ലോകം ചുറ്റി വരാനെടുക്കുന്ന നേരമോർത്ത് ഊറി ചിരിച്ചും ജയം ഉറപ്പിച്ചും അനിയൻ തന്റെ മയിൽ വാഹനമേറി ശരവേഗത്തിൽ ലോക പ്രദക്ഷിണത്തിനു പുറപ്പെട്ടു.
വേഗത്തിൽ അല്പം പുറകിൽ ആണെങ്കിലും ഉപായത്തിൽ വളരെ മുൻപിലായിരുന്ന ഏട്ടൻ പക്ഷെ അതിനൊന്നും മിനക്കെട്ടില്ല.
എല്ലാ ലോകങ്ങളും സമ്മേളിക്കുന്ന ശിവപാർവ്വതിമാരെ വേഗത്തിൽ ഒരു വട്ടം വലം വെച്ച് പൂർത്തിയാക്കി മത്സരത്തിൽ താൻ വിജയിച്ചതായി ഏട്ടൻ ഉണ്ണി സ്വയം ദേവർഷിയോട് പ്രഖ്യാപിച്ചു.
അച്ഛനും അമ്മയും തന്നെയാണ് ലോകം എന്ന ഗജമുഖന്റെ ന്യായത്തെ നിഷേധിക്കാൻ ആവാതെ നാരദർ ജ്ഞാനപ്പഴം അവന് നൽകി.

ലോക പ്രദക്ഷിണം പൂർത്തിയാക്കി മടങ്ങിയെത്തിയ വേലായുധൻ കാണുന്നത് മത്സരം ജയിച്ച വിജയിയുടെ ഭാവത്തിൽ പഴവുമായി നിറഞ്ഞു ചിരിക്കുന്ന ഏട്ടനെയാണ്.
താൻ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ബാലകന് അതിലെ അനീതി പൊറുക്കാനായില്ല.
ഏട്ടനും നാരദ ഋഷിയും ചേർന്ന് തന്നോട് അന്യായം പ്രവർത്തിച്ചു എന്നത് മാത്രമല്ല, ആ വഞ്ചനക്ക് അച്ഛനും അമ്മയും കൂട്ട് നിൽക്കുക കൂടി ചെയ്തു എന്ന ചിന്ത, ആ ഉണ്ണിയുടെയുള്ളിൽ നോവും നീറുമായി.
സർവ്വതിനോടും നിർമമതയും വൈരാഗ്യവും തോന്നിയ ആ നിമിഷത്തിൽ അവൻ സർവ്വവും ത്യജിച്ചു വൈരാഗീ ഭാവം പൂണ്ടു.
അച്ഛനേയും അമ്മയേയും ഉറ്റതിനെയൊക്കെയെയും അവനവനെയും തന്നെ ഉപേക്ഷിച്ചു സർവ്വ സംഗ പരിത്യാഗിയായ സന്ന്യാസിയായി.
മൊട്ടയടിച്ചു ഭസ്മം പൂശി കാവിയുടുത്ത് യോഗ ദണ്ഡേന്തി കൈലാസ ഗേഹം വെടിഞ്ഞു.
ദക്ഷിണ ദിക്കിലേക്ക് ഏറെ സഞ്ചരിച്ചു കൈലാസത്തിനൊത്ത മറ്റൊരു ഗിരിയിലെത്തി.
സ്വസ്ഥമായ തപസ്സിന് യുക്തം തന്നെയെന്ന് കണ്ട് അവിടെ ഉപസ്ഥിതനായി ധ്യാനത്തിലാണ്ടു.

തീവ്ര ധ്യാനത്തിന്റെ പരമ കാഷ്ഠയിൽ ആ ബാല സന്ന്യാസി ആത്മജ്ഞാനത്തിന്റെ നിർവൃതിയറിഞ്ഞു.
താനെന്തെന്ന തിരിച്ചറിവിന്റെ തനിരൂപം തന്തൈയാറായ ശ്രീപരമേശ്വരൻ തന്നെയെന്ന് അവൻ കണ്ടു.
മകന്റെ ബോധത്തിൽ നിറഞ്ഞു നിന്ന മഹാദേവൻ വാത്സല്യ നിധിയായ അച്ഛനായി.
അറിവിന്റെ പഴത്തിനായി കലഹിച്ച മകനെ സാന്ത്വനിപ്പിക്കാൻ ആ പിതൃവാത്സല്യം നാദമായി.

"ഉനക്ക് എതുക്കപ്പാ ജ്ഞാനപ്പളം?
അന്ത പളമേ നീതാനപ്പാ.."

അൻപൊടു തന്തൈയുടെ അരുമ വാണിയായ് കേട്ട പരമ തത്വം തത്വമസിയുടെ തങ്കത്തമിഴ് തന്നെയെന്നവൻ തിരിച്ചറിഞ്ഞു.
ആ അറിവിന്റെ പരമാനന്ദത്തിൽ അവനങ്ങനെ പളംനീഅപ്പനായ പളനിയപ്പനായി.
പളം നീയുടെ തത്വം കേൾക്കാൻ ഭാഗ്യം സിദ്ധിച്ച പുണ്യമല, പളം നീ മലയായ പളനിമലയായി.
വൈരാഗീ ഭാവം വെടിഞ്ഞു കൈലാസത്തിൽ മടങ്ങിയെത്തിയ അനുജന് ചിരി ഒട്ടും മായാതെ ഏട്ടൻ നാരദർ നൽകിയ പഴം കൊണ്ട് തന്നെ പഞ്ചാമൃതം ഉണ്ടാക്കി സ്വയം ഊട്ടി.

സഹസ്രാബ്ദങ്ങൾക്കപ്പുറം പളനി മലയിലെത്തിയ സിദ്ധ ഭോഗർ അവിടെ ദണ്ഡായുധപാണിയായ ഒരു ബാല സന്ന്യാസിയുടെ ഉഗ്ര ചൈതന്യം തിരിച്ചറിഞ്ഞു.
പതിനെട്ട് ശൈവ സിദ്ധരിൽ ഒരാളായ ഭോഗർക്ക് അത് ശിവവാണി കേട്ട് ആത്മജ്ഞാനം നേടിയ ശ്രീമുരുഗന്റെ ചൈതന്യം തന്നെയെന്ന് മനസിലാക്കാൻ ഒട്ടും പ്രയാസമുണ്ടായില്ല.
എങ്കിലും ഇത്ര വിശേഷമുള്ള ഈ മലയിൽ എന്ത്‌ കൊണ്ട് ഈ മഹാചൈതന്യത്തെ ആരും മാനവരാശിക്ക് അനുഗ്രഹ വർഷം ചൊരിയുന്ന ഭാവത്തിൽ വിഗ്രഹത്തിൽ ആവാഹിച്ചു ആരാധന ചെയ്യുന്നില്ല എന്നദ്ദേഹം വിസ്മയം പൂണ്ടു.
ആ മഹാനിയോഗം നിറവേറ്റേണ്ടത് ആരുടെ പുണ്യമാവാം എന്ന സന്ദേഹം തീരാതെ തന്നെ സിദ്ധ യോഗി ധ്യാനത്തിൽ പ്രവേശിച്ചു.

ധ്യാനത്തിന്റെ തീവ്രാവസ്ഥയിൽ എപ്പോഴോ സിദ്ധ ഭോഗർ തന്റെ പരമ്പരയിലെ ആദി സിദ്ധനായ നന്ദിദേവനെ കണ്ടു.
അവിടെ നിന്ന് പിന്നെയും ഉയരത്തിലേക്ക് ചെന്നപ്പോൾ നന്ദികേശ്വരാരൂഢനായ ശിവ പെരുമാളെയും കണ്ടു.
എന്നിട്ടും തുടർന്ന ധ്യാനത്തിന്റെ പാരമ്യത്തിൽ അദ്ദേഹം ശ്രീമുരുഗൻ കേട്ട ശിവ വാണി കേട്ടു.
"അന്ത പളമേ നീ താനപ്പാ"!!

തത്വമസിയുടെ തങ്കത്തമിഴ് പളനി മലയിൽ പിന്നെയും മുഴങ്ങിയത് തന്റെ സന്ദേഹത്തിനുള്ള മറുപടിയായാണെന്ന് മഹാ സിദ്ധനറിഞ്ഞു.
അത് ഞാൻ തന്നെ എന്ന് മനസ്സിലുരുവിട്ട് ധ്യാനത്തിൽ നിന്നദ്ദേഹം ജാഗ്രത്തിലേക്കുണർന്നു.
സമസ്ത രോഗങ്ങൾക്കും ശമനം പകരുന്ന സർവ്വ വ്യാധി നിവാരിണിയായ ദിവ്യൗഷധം ആകണം ശ്രീമുരുഗന്റെ പുണ്യ വിഗ്രഹം എന്ന് മഹാവൈദ്യൻ കൂടിയായ സിദ്ധ ഭോഗർ ഉറപ്പിച്ചു.
ഒറ്റയ്‌ക്കെടുത്താൽ മഹാ വിഷവും പ്രത്യേക അനുപാതത്തിൽ തമ്മിൽ ലയിപ്പിച്ചാൽ മഹാ ഔഷധവും ആകുന്ന ഒമ്പത് പാഷാണങ്ങൾ സംയോജിപ്പിച്ചു ഉള്ളിൽ തെളിഞ്ഞ ദണ്ഡായുധപാണിയുടെ രൂപം തയ്യാറാക്കാൻ അദ്ദേഹം ഒരുക്കം കൂട്ടി.
നാലായിരത്തിലേറെ ഒറ്റ മൂലികളിൽ നിന്നായി 81 ഭൈഷജ കൂട്ടുകൾ ശ്രദ്ധാപൂർവ്വം വേർതിരിച്ചു.
അവയെ പല മാത്രകളിൽ വീണ്ടും ലയിപ്പിച്ചു 9 മഹാ പാഷാണങ്ങൾ തയ്യാറാക്കി.
വീരം, പൂരം, രസം, ജാതിലിംഗം, കണ്ടകം, ഗൗരീ പാഷാണം, വെള്ള പാഷാണം, മൃദർശ്ശിങ്ക്, ശിലാസത്ത്..
ഈ നവപാഷാണ കൂട്ടിനെ പ്രത്യേക താപനിലയിൽ ചൂടാക്കിയും തണുപ്പിച്ചും മണ്ണിനടിയിൽ കുഴിച്ചിട്ടും വീണ്ടുമെടുത്ത് ചൂടാക്കിയും വിഗ്രഹ നിർമ്മിതിക്കുള്ള രസമിശ്രിതം തയ്യാറാക്കി.
പാകമായ മിശ്രിതത്തെ മൂന്നായി പകുത്ത് അതിലൊരു പങ്ക്‌ കൊണ്ട് പളനി വിഗ്രഹത്തിന്റെ പണി ചെയ്തു തുടങ്ങി.
ശ്രീ മുരുഗന്റെ വദന ശോഭയിൽ സ്വയം മയങ്ങി വിഗ്രഹത്തിന്റെ മുഖം വീണ്ടും വീണ്ടും മിനുക്കിയും സുന്ദരമാക്കിയും ഭോഗർ കണക്കിലേറെ നേരം ചിലവഴിച്ചു.
തണുത്താൽ പാറ പോലെ ഉറച്ചു പോവുന്ന മിശ്രിതത്തിന്റെ ചൂടാറി വരുന്നത് വിഗ്രഹത്തിന്റെ മുഖം തൃപ്തി പോലെ തയ്യാറാക്കി കഴിഞ്ഞപ്പോളാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്.
പിന്നീടുള്ള അൽപ്പ നേരം കൊണ്ട് വിഗ്രഹത്തിന്റെ ഉടൽ അദ്ദേഹം വേഗത്തിൽ തയ്യാറാക്കി.
പളനി മുരുഗന്റെ തലയും ഉടലും തമ്മിലുള്ള ശില്പചാതുരിയിലെ വ്യത്യാസം ഒറ്റ നോട്ടത്തിൽ തന്നെ കണ്ണിൽ തെളിയുന്നത്ര പ്രകടമാണല്ലോ.
അങ്ങനെ പൂർണ്ണതയുടെ നിറവുള്ള മുഖവും അപൂർണ്ണതയുടെ ഗഹനത നിറച്ച ഉടലുമുള്ള അരുളമിഗു ദണ്ഡായുധ പാണിയുടെ നവപാഷാണ വിഗ്രഹം യുക്തമായ മുഹൂർത്തത്തിൽ സിദ്ധ ഭോഗർ പ്രതിഷ്ഠിച്ചു തന്ത്രം നിശ്ചയിച്ചു ആദ്യ പൂജ സ്വയം ചെയ്തു.

ശേഷിച്ച രസ മിശ്രിതം വീണ്ടുമുരുക്കി അതേ മട്ടിൽ രണ്ട് വിഗ്രഹങ്ങൾ കൂടി നിർമ്മിച്ച ശേഷം അവയുമായി പ്രതിഷ്ഠയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹാ കവാടത്തിൽ നിന്നുള്ള തുരങ്കത്തിലൂടെ ഭോഗർ പഴനി മലയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന രഹസ്യ ഗുഹയിലെത്തി മുരുഗനെ ധ്യാനിച്ച് നിർവികല്പ സമാധിയിൽ പ്രവേശിച്ചു.
ദണ്ഡായുധപാണി പ്രതിഷ്ഠയുടെ നേരെ താഴെ തന്നെയായാണ് സിദ്ധ ഭോഗർ സമാധിയിൽ ഇരിക്കുന്നതെന്നും, ഉചിതമായ സമയത്ത് അദ്ദേഹം സമാധി വിട്ടുണർന്നു അവശേഷിക്കുന്ന രണ്ടു വിഗ്രഹങ്ങളുമായി പുറത്ത് വരുമെന്നും, ഭാരതത്തിന്റെ ദക്ഷിണ ദിക്കിലും ഉത്തര ദിക്കിലും അവ പ്രതിഷ്ഠിച്ചു കൗമാര ധർമ്മത്തിന്റെ പൂർവ്വ പ്രതാപം പുനസ്ഥാപിക്കുമെന്നും, അക്കാലം വരെയും യാതൊരു ലോഭവുമില്ലാതെ പളനി മുരുഗ വിഗ്രഹം ലോക രക്ഷ ചെയ്യുമെന്നും കൗമാരാനുയായികൾ ഉറച്ചു വിശ്വസിക്കുന്നു.

നിർവ്വികല്പ സമാധിയിൽ പ്രവേശിക്കും മുൻപ് സിദ്ധ ഭോഗർ തന്റെ ശിഷ്യനായ പുലിപ്പാണി സിദ്ധന് പഴനിയുടെ തന്ത്രം ഉപദേശിച്ചു.
വിഗ്രഹത്തിന്റെ ഔഷധ സിദ്ധിയും, അത് സർവ്വരോഗഹരമായി ഭക്തർക്ക് ഉപയോഗപ്പെടാൻ പാലും പഞ്ചാമൃതവും വിഗ്രഹത്തിൽ അഭിഷേകം ചെയ്ത ശേഷം പ്രസാദമായി സേവിച്ചാൽ മതിയാവും എന്ന വിദ്യയും, അഭിഷേകത്തിന്റെ സമയവും നിയമവും പൂജാ വിധികളും പൂജിക്കേണ്ട ഭാവങ്ങളും എല്ലാം പുലിപ്പാണി സിദ്ധർ ഭോഗരിൽ നിന്നറിഞ്ഞു.
വിഴൈ പൂജ, ഉച്ചി കലം, സായ രക്ഷൈ, രാക്കലം എന്നിങ്ങനെ ദിവസത്തിലെ നാല് സന്ധ്യകളിലും വേണ്ട പൂജകൾ നിശ്ചയിക്കപ്പെട്ടു.
സന്ന്യാസി, വേടൻ, ബാലൻ, വൈതീകൻ, അരസൻ, വിരിത്തൻ എന്നിങ്ങനെ അലങ്കാരത്തിന്റെ ആറു ഭാവങ്ങൾ നിർണ്ണയിച്ചു.
ഗുരുവിന്റെ സമാധീ പ്രവേശനത്തിന് ശേഷം പുലിപ്പാണി സിദ്ധർ ഗുരുപദേശം പോലെ പളനി മുരുഗന്റെ ആരാധന നടത്തി മലയിൽ തങ്ങി.
സിദ്ധരുടെ കാലശേഷം ഗുരുക്കളെന്ന പേരിൽ പ്രസിദ്ധരായ പുലിപ്പാണിയുടെ പരമ്പര ആ ആരാധന ഭംഗമില്ലാതെ തുടർന്ന് പോന്നു.
നാലാം നൂറ്റാണ്ടിൽ നായാട്ടിനിടെ വഴി തെറ്റി പളനി മലയുടെ ചുവട്ടിലെത്തി തളർന്നുറങ്ങിയ ചേര വംശ രാജാവായ പെരുമാൾ ചേരന് സ്വപ്നത്തിൽ ബാലമുരുഗന്റെ ദർശന സൗഭാഗ്യമുണ്ടായി.
മലയിൽ അധിവസിക്കുന്ന മഹാ ചൈതന്യമുള്ള വിഗ്രഹത്തിനു യുക്തമായ രീതിയിൽ ക്ഷേത്രം നിർമ്മിച്ച് ആചരിക്കാനുള്ള നിയോഗം തന്റേതെന്ന് ചേരവംശ പെരുമാൾ തിരിച്ചറിഞ്ഞു.
കാട് പിടിച്ച മലയിൽ ആന വഴിയുണ്ടാക്കി നിർമാണ സാമഗ്രികൾ മുകളിലെത്തിച്ചു.
ലോകം മുഴുവൻ പുകഴ് പെറ്റ മുരുഗൻ കോവിൽ പളനിമലക്ക് മുകളിൽ കമനീയമായുയർന്നു.
പിന്നീട് വന്ന പാണ്ഡ്യ വംശ രാജാക്കന്മാർ യഥാകാലം ക്ഷേത്രം പുനർനിർമ്മിക്കുകയും മോടി കൂട്ടുകയും ചെയ്തു.
ചേര രാജാവ് നിർമ്മിച്ചതെന്ന് പ്രശസ്തിയുള്ള ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന പാണ്ഡ്യകാല നിർമ്മാണ ശൈലിയുടെ സ്വാധീനം ആ ശ്രേഷ്ഠ സംഭാവനകൾക്ക് സാക്ഷ്യം പറയുന്നു.

പിന്നെയും അനവധി നൂറ്റാണ്ടുകൾ നവപാഷാണ വിഗ്രഹം പ്രയാസമേതുമില്ലാതെ പഴനിമലയിൽ പ്രൗഢിയോടെ നിലകൊണ്ടു.
കൃത്യമായി പറഞ്ഞാൽ, നേരിട്ടുള്ള ആക്രമണത്തിലൂടെ ക്ഷേത്രങ്ങളെ തകർക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ട ഹിന്ദു വിരുദ്ധ ശക്തികൾ നിയമത്തെയും സർക്കാരുകളെയും കൂട്ടുപിടിച്ചു അതിനിറങ്ങി തിരിച്ചു തുടങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം വരെ.
ദുരയും പണക്കൊതിയും മൂലം ഈശ്വരനെ വിറ്റു തിന്നാൻ പോലും മടിയില്ലാത്തവരായി മാറിയ ചിലരെ ഹിന്ദു സമാജത്തിൽ നിന്ന് തന്നെ വിലക്കെടുക്കാൻ കൂടി സാധിക്കുന്ന അവസ്ഥ വന്നതോടെ അവരുടെ ജോലി എളുപ്പമായി.
1983-84 കാലഘട്ടത്തിലാണ് പളനി വിരുദ്ധ ഗൂഢാലോചനകൾ പൂർണ്ണ രൂപത്തിൽ കളത്തിലിറങ്ങുന്നത്.
1970കളോടെ തന്നെ നിരവധി സിദ്ധ ക്ലിനിക്കുകൾ പഴനിമലക്ക് ചുറ്റും കൂണ് പോലെ മുളച്ചു പൊന്താൻ ആരംഭിച്ചിരുന്നു.
സർവ്വ രോഗങ്ങൾക്കും ഔഷധമായ പളനി മുരുഗ വിഗ്രഹത്തിലെ നവപാഷാണ കൂട്ടാണ്‌ മരുന്നുകളിൽ ചേർക്കുന്നത് എന്നവരൊക്കെയും പരസ്യം ചെയ്തിരുന്നു.
സ്വാഭാവികമായും പളനിയപ്പന്റെ വിഗ്രഹത്തിൽ നിന്ന് അർച്ചകർ നവപാഷാണ പൊടിയും കഷ്ണങ്ങൾ പോലും ചുരണ്ടിയും പൊട്ടിച്ചും പുറത്ത് വിൽക്കുന്നുണ്ടാവാം എന്ന സംശയം പൊതുസമൂഹത്തിൽ വ്യാപകമായി പ്രചരിച്ചു.
എന്നാൽ ശ്രീകോവിലിന്റെ ഉള്ളറയിൽ പ്രവേശിക്കാൻ ആകെ അനുവാദമുള്ള ഗുരുക്കളെ സംശയത്തിന്റെ മുൾമുനയിൽ നിർത്താനും അവരുടെ വിശ്വാസ്യത തകർക്കാനും ഉദ്ദേശിച്ചുള്ള കരുതിക്കൂട്ടിയുള്ള നുണ പ്രചരണങ്ങൾ മാത്രമായിരുന്നു അവയെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു.
പളനിയിൽ പെട്ടെന്ന് പൊന്തിയ ഒരൊറ്റ സിദ്ധാ ക്ലിനിക്കിലെ ഒരൊറ്റ മരുന്നിൽ പോലും നവപാഷാണത്തിന്റെ യാതൊരു അംശവും ഒരുകാലത്തും ഇല്ലായിരുന്നു.
വ്യാജ പരസ്യം ചെയ്തു ജനങ്ങളെ കബളിപ്പിച്ച ക്ലിനിക്കുകൾ എല്ലാം സ്റ്റേറ്റ് ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അന്വേഷണത്തിൽ അടച്ചു പൂട്ടാൻ ഉത്തരവായി.
പളനി വിഗ്രഹത്തിന് തേയ്മാനവും പൊട്ടലും ഉണ്ടെന്ന് സ്ഥാപിക്കാനായി ആരംഭിച്ച ഉദ്യമം അതോടെ ആദ്യ ഘട്ടത്തിലേ തകർന്നു പോയി.
എന്നാൽ അത് കൊണ്ട് ശ്രമം അവസാനിപ്പിച്ച് അടങ്ങിയിരിക്കാൻ തല്പര കക്ഷികൾ ഒരുക്കമായിരുന്നില്ല.

1983 മുതൽ പളനി വിഗ്രഹത്തിന്റെ നില അപകടത്തിലാണെന്നും, വിഗ്രഹത്തിന്റെ ഉടലിന് കാര്യമായ പരിക്കുകളും പൊട്ടലുകളും ഉണ്ടെന്ന്, ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ് വിഗ്രഹമെന്നും ആരോപിച്ചു കൊണ്ടുള്ള നിരവധി ഹർജികൾ സർക്കാരിന് സമർപ്പിക്കപ്പെട്ടു.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പലവിധ സംഘടനകളുടെയും വ്യക്തികളുടെയും പേരിലായി നൂറിലേറെ അപേക്ഷകളാണ് വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് വിഗ്രഹം പുതുക്കി പണിയാനോ പുതിയ വിഗ്രഹം സ്ഥാപിക്കാനോ തയ്യാറാവണം എന്നാവശ്യപ്പെട്ട് സർക്കാരിന് മുന്നിലെത്തിയത്.
വിഗ്രഹത്തിന്റെ മുഖത്തിനുള്ള പൂർണ്ണതയും മിനുസവും ഉടൽ ഭാഗത്തിനില്ലെന്നും, താരതമ്യത്തിൽ പരിശോധിച്ചാൽ കീഴ്ഭാഗത്ത് ശോഷണത്തിന്റെ അടയാളങ്ങൾ കണ്ടെത്താമെന്നും, കാൽമുട്ടുകളുടെ ഭാഗം ഏത് നിമിഷവും വിഗ്രഹം നിലംപതിക്കാൻ പോന്നത്രയും ദുർബലമാണെന്നും മറ്റുമുള്ള വാദങ്ങൾ അവയിലെല്ലാം ഉയർത്തിയിരുന്നു.
എന്നാൽ വിഗ്രഹത്തിനു യാതൊരു മാറ്റവും ഇല്ലെന്നും, തങ്ങൾ കണ്ടു തുടങ്ങിയ കാലം മുതൽക്കേ വിഗ്രഹം ഈ മട്ടിൽ തന്നെയാണെന്നും, മുഖവും ഉടലും തമ്മിലുള്ള വ്യത്യാസത്തിനും കീഴ്ഭാഗത്തെ ശോഷിത ഭാവത്തിനും കാൽമുട്ടുകളുടെ ദുർബല പ്രകൃതിക്കും മറ്റുമുള്ള കാരണങ്ങൾ ഭോഗർ നടത്തിയ പ്രതിഷ്ഠയുമായി തന്നെ ബന്ധപ്പെട്ട ഐതീഹ്യങ്ങളിൽ ഉണ്ടെന്നും അർച്ചകരായ ഗുരുക്കളും ക്ഷേത്രത്തിലെ നിത്യ സന്ദർശകരായ വിശ്വാസികളും ആണയിട്ട് പറഞ്ഞത് കേൾക്കാൻ ആരും ഒരുക്കമായിരുന്നില്ല.

1984ൽ തന്നെ മുഖ്യമന്ത്രിയായിരുന്ന എം.ജി.ആർ പളനി ക്ഷേത്രത്തെ സംരക്ഷിക്കാൻ എന്ന ന്യായം നിരത്തി പുരാതന നവപാഷാണ വിഗ്രഹം മാറ്റി പുതിയ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
അതിശക്തമായ വിശ്വാസി പ്രക്ഷോഭമാണ് തുടർന്നുള്ള നാളുകളിൽ തമിഴ്‌നാട് കണ്ടത്.

മറ്റേതെങ്കിലും ക്ഷേത്രത്തിൽ കേടുപാടുള്ള വിഗ്രഹം മാറ്റി പുതിയ വിഗ്രഹം പുനഃപ്രതിഷ്ഠിക്കുന്ന പോലെയായിരുന്നില്ല പഴനിയിൽ.
പഴനി ക്ഷേത്രത്തിന്റെ മൗലികമായ പ്രാധാന്യം തന്നെ സിദ്ധ ഭോഗർ പ്രതിഷ്ഠിച്ച നവപാഷാണ വിഗ്രഹവും അതിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുമാണ്.
ആ വിഗ്രഹം മാറ്റി പുതിയൊരെണ്ണം പ്രതിഷ്ഠിക്കുക എന്നാൽ പഴനി ക്ഷേത്രത്തെ മറ്റനേകം മുരുഗ ക്ഷേത്രങ്ങളിൽ ഒന്ന് മാത്രമായി മാറ്റുക എന്നാണർത്ഥം.
നവപാഷാണ വിഗ്രഹമില്ലാതെ പഴനി ക്ഷേത്രം പഴനി ക്ഷേത്രമേ അല്ലാതാവുമായിരുന്നു.
ആയിരത്താണ്ടുകളായി ആരാധിച്ചു വന്ന ദണ്ഡായുധപാണിയെ ഒരു ദിവസം ഉപേക്ഷിച്ചു ഇരുട്ട് നിലവറയിൽ അടയ്ക്കുന്നത് പഴനി മലയിൽ ജീവൻ സൂക്ഷിക്കുന്ന തമിഴ്‌നാട്ടിലെ മുരുഗ ഭക്തർക്ക് ചിന്തിക്കാനാവുമായിരുന്നില്ല.
അക്കാലത്ത് അന്നാട്ടിലെ ഓരോ വിശ്വാസിയും സ്വയവും പരസ്പരവും ചോദിച്ചിരുന്നൊരു ചോദ്യമുണ്ടത്രേ.

"എല്ലാരെയും പളനി മുരുഗൻ കാപ്പാത്തുവോം..
പളനി മുരുഗനെ യാര് കാപ്പാത്തുവോം??"

അതിന്റെ ഉത്തരം മുരുഗനും ഭോഗരും കേട്ട ശിവ വാണിയായി അവർ ഓരോരുത്തരുടെയും ഉള്ളിൽ ആവർത്തിച്ചു അലയടിച്ചു.

"അന്ത പളമേ നീതാനപ്പാ!!"

ഇത്ര നാളും തങ്ങളെ കാത്തുരക്ഷിച്ച മൂർത്തിയോട് ഇപ്പോളതിനൊക്കെയും ഉള്ള നന്ദിയും കടപ്പാടും കാണിക്കേണ്ടത് തങ്ങളുടെ ധർമ്മമാണ് എന്നവർ തിരിച്ചറിഞ്ഞു.
പളനിയപ്പൻ ദൈവമാണെങ്കിൽ സ്വയം രക്ഷിക്കാമല്ലോ എന്ന് പറഞ്ഞു മുരുഗന്റെ ശക്തി പരീക്ഷിക്കാനുള്ള അവസരമായി ആ പ്രതിസന്ധി ഘട്ടത്തെ അവർ ഉപയോഗിച്ചില്ല.
യഥാവിധി മൂർത്തിയുടെ രക്ഷ ചെയ്യുന്നവർക്ക് മാത്രമേ രക്ഷ പകരേണ്ട കടമ മൂർത്തിക്കുള്ളൂ എന്നവർ നന്നായി മനസിലാക്കിയിരുന്നു.
പളനി മുരുഗൻ നിലനിൽക്കേണ്ടത് പളനി മുരുഗന്റെ ആവശ്യമല്ല, തങ്ങളുടെ ആവശ്യമാണ്‌ എന്നതിൽ അവർക്ക് സംശയവും ഇല്ലായിരുന്നു.

'അത് ഞാൻ തന്നെ' എന്ന അറിവിന്റെ ആവേശത്തിൽ അവർ നയിച്ച പ്രക്ഷോഭത്തിന്‌ മുന്നിൽ ഒന്നല്ല, മൂന്ന് സർക്കാരുകൾക്കാണ് മുട്ട് മടക്കേണ്ടി വന്നത്.
ആദ്യത്തെ ഊഴം 1984ൽ എം.ജി രാമചന്ദ്രന്റെ സർക്കാരിന് തന്നെയായിരുന്നു.
വിശ്വാസി പ്രക്ഷോഭത്തെ തുടർന്ന് വിഗ്രഹം മാറ്റാനുള്ള തീരുമാനം പിൻവലിച്ച എം.ജി.ആർ വിഷയം പഠിക്കാൻ ജസ്റ്റിസ് സദാശിവം അധ്യക്ഷനായ കമ്മീഷൻ രൂപീകരിച്ചു.
കമ്മീഷൻ വിശദമായ പഠനത്തിന്റെ അവസാനം വിഗ്രഹം മാറ്റേണ്ട സാഹചര്യമില്ല, അഭിഷേകങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി ഭാവിയിൽ കേടുപാടില്ലാതെ നവപാഷാണ വിഗ്രഹം നിലനിർത്തിയാൽ മതിയാവും എന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
അത് കൊണ്ടും അടങ്ങാൻ തയ്യാറാവാത്ത ക്ഷേത്ര വിരുദ്ധ ശക്തികൾ വിഗ്രഹം മാറ്റിക്കാനുള്ള സമ്മർദ്ധം തുടർന്ന് കൊണ്ടിരുന്നു.
പിന്നെയും പിന്നെയും അതേ ആവശ്യം ഉന്നയിച്ചു മാറി വരുന്ന സർക്കാരുകൾക്കൊക്കെ മുന്നിൽ അപേക്ഷകൾ സമർപ്പിക്കപ്പെട്ടു.
1994ൽ വന്ന ആദ്യ ജയലളിതാ മന്ത്രിസഭ എം.ജി.ആറിന്റെ പ്രഖ്യാപനം നടപ്പിലാക്കുക അഭിമാന പ്രശ്നമായി ഏറ്റെടുത്തു.
വീണ്ടും നവപാഷാണ വിഗ്രഹം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വീണ്ടും അതിശക്തമായ വിശ്വാസി പ്രക്ഷോഭമുണ്ടായി.
വീണ്ടും സർക്കാരിന് നിലപാട് മാറ്റി തീരുമാനം പിൻവലിക്കേണ്ടി വന്നു.
2002ൽ ജയലളിതയുടെ സർക്കാർ തന്നെ പിന്നെയും പുതിയ പഞ്ചലോഹ വിഗ്രഹം നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചു.
അഭിഷേകം നടത്താനായി മൂലവരുടെ നവപാഷാണ വിഗ്രഹത്തെ മറച്ചു കൊണ്ട് നിൽക്കുന്ന 200 കിലോഗ്രാം ഭാരം വരുന്ന വിഗ്രഹം നിർമ്മിക്കാനായിരുന്നു തീരുമാനം.
തമിഴ്നാട് എച്.ആർ&സി.ഇ ഡിപ്പാർട്മെന്റിനെയും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ. രാജയുടെയും നേതൃത്വത്തിൽ വിഖ്യാത വിഗ്രഹ ശില്പിയും പദ്മശ്രീ ജേതാവുമായ മുത്തയ്യ സത്പതിയെ പുതിയ വിഗ്രഹത്തിന്റെ നിർമ്മാണ ചുമതല ഏൽപ്പിച്ചു.
വിശ്വാസികളുടെ പ്രതിഷേധത്തെ മറികടന്നു കൊണ്ട് 2004 ജനുവരി 25ന് അർധരാത്രി പഴനി മുരുഗൻ കോവിലിൽ മൂലവിഗ്രഹത്തെ മറച്ചു കൊണ്ട് പഞ്ചലോഹ അഭിഷേക വിഗ്രഹം സ്ഥാപിക്കപ്പെട്ടു.

എന്നാൽ അത് കൊണ്ട് തോൽവി സമ്മതിക്കാൻ അവിടുത്തെ മുരുഗ ഭക്തർ തയ്യാറായിരുന്നില്ല.
കൂടുതൽ ശക്തിയോടെ സിദ്ധ ഭോഗർ പ്രതിഷ്ഠിച്ച നവപാഷാണ വിഗ്രഹത്തെ കണ്ടു വണങ്ങാനുള്ള അവകാശത്തിന് വേണ്ടി അവർ പ്രതിഷേധം തുടർന്ന്.
പുതിയ വിഗ്രഹത്തിന്റെ നിർമ്മാണത്തിലെ അപാകതകളും ക്രമക്കേടുകളും ഓരോന്നായി അവർ തുറന്ന് കാട്ടി.
അഭിഷേക വിഗ്രഹം കൊണ്ട് മറച്ച മൂല വിഗ്രഹത്തിനു പകരം അതിന്റെ അനുകരണം സ്ഥാപിച്ചു യഥാർത്ഥ നവപാഷാണ വിഗ്രഹത്തെ വിദേശത്തേക്ക് കടത്താനുള്ള ഗൂഢാലോചനയും പരിശ്രമങ്ങളും വെളിച്ചത്ത് കൊണ്ട് വന്നു.
അനുദിനം കൂടുതൽ ശക്തി പ്രാപിക്കുന്ന വലിയ പ്രതിഷേധത്തിൽ നിന്ന് സർക്കാരിന് ഏറെ കാലം ഓടിയൊളിക്കാൻ സാധിച്ചില്ല.
സ്ഥാപിച്ചതിനു വെറും അഞ്ചു മാസത്തിനകം 2004 ജൂൺ 7ന് പുതിയ വിഗ്രഹം എടുത്ത് മാറ്റുകയും അതിന്റെ നിർമ്മാണത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവാകുകയും ചെയ്തു.

ഈ വർഷമാണ്, ഇക്കഴിഞ്ഞ 2018 മാർച്ച്‌ 26ന്, പളനിയിലെ മൂല വിഗ്രഹം കടത്താൻ ശ്രമിക്കുകയും പഞ്ചലോഹ വിഗ്രഹത്തിന്റെ നിർമ്മാണത്തിൽ സ്വർണ്ണത്തിന്റെ അളവിൽ പോലും ക്രമക്കേട് കാണിക്കുകയും എച്.ആർ&സി.ഇ വകുപ്പിന് ഒന്നര കോടിയുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ. രാജയെയും മുഖ്യ ശില്പി മുത്തയ്യ സത്പതിയെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.
വേറെയും വിഗ്രഹ നിർമ്മാണങ്ങളിലെ ക്രമക്കേട് പുറത്ത് വന്നതിനെ തുടർന്ന് സത്പതിയുടെ പദ്മശ്രീ തിരിച്ചെടുക്കണം എന്ന ആവശ്യത്തിന്മേൽ കേന്ദ്രം തീരുമാനമെടുത്ത് വരികയാണ് എന്ന് കേൾക്കുന്നു.
1983 മുതൽ പളനി വിഗ്രഹത്തെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയ ശക്തികളോ അതിന് കൂട്ട് നിന്ന ഭരണകർത്താക്കളോ ഇന്ന് ജീവിച്ചിരിപ്പില്ല.
എന്നാൽ അടുത്ത നിമിഷം തകർന്നു നിലംപൊത്തും എന്നവർ ഭീഷണിപ്പെടുത്തിയിരുന്ന അരുൾമിഗു ദണ്ഡായുധപാണി സാക്ഷാൽ ശ്രീ മുരുഗൻ 35 വർഷത്തിനിപ്പുറവും ഒരിളക്കവുമില്ലാതെ അതേ കോവിലിൽ അനുഗ്രഹദായിയായി വാണരുളുന്നു.

വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച തമിഴന്റെ പോരാട്ട വീര്യത്തിലാണ് ആ ക്ഷേത്രമിപ്പോഴും നിലനിൽക്കുന്നത്.
പളനി മുരുഗനെ യാര് കാപ്പാത്തുവോം എന്ന ചോദ്യത്തിന് "ഞാൻ" എന്നുത്തരം പറയാൻ അവൻ കാണിച്ച ധീരതയിലാണ് പളനിമുരുഗൻ ഇപ്പോഴും ലോകരക്ഷകനായി തുടരുന്നത്.
ഒരല്പമെങ്കിലും അവർ പതറിയിരുന്നെങ്കിൽ, ഒരിഞ്ചു താഴ്ന്നിരുന്നെങ്കിൽ, എപ്പോഴെങ്കിലും പിന്മാറിയിരുന്നെങ്കിൽ, സംശയിച്ചു നിന്നിരുന്നെങ്കിൽ, പരാജയ ഭീതിയിൽ പെട്ടിരുന്നെങ്കിൽ, സമരപാത വെടിഞ്ഞിരുന്നെങ്കിൽ, നിരാശയിൽ പൂണ്ടിരുന്നെങ്കിൽ.. പളനി മുരുഗൻ ഇന്നില്ല.
ആ വീര്യത്തിൽ നിന്ന്, ആ ധീരതയിൽ നിന്ന്, ആ സ്ഥിരോത്സാഹത്തിലും സ്ഥൈര്യത്തിലും നിന്ന് മലയാളിക്ക് പഠിക്കാൻ പാഠങ്ങൾ ഏറെയുണ്ട്.
ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിലൂടെ സ്വന്തം ഭാഷയെ,
ജല്ലിക്കെട്ട് പ്രക്ഷോഭത്തിലൂടെ സ്വന്തം സാംസ്‌കാരിക പൈതൃകത്തെ,
പളനീ ക്ഷേത്ര പ്രക്ഷോഭത്തിലൂടെ സ്വന്തം വിശ്വാസങ്ങളെ.. ഇവയൊക്കെ സംരക്ഷിച്ചു നിർത്തിയ തമിഴനൊരു വലിയ മാതൃകയാണ്.
എതിര്‌ നിന്നതാരെന്നു നോക്കാതെ മുഴുവൻ ശക്തിയുമെടുത്ത് പോരാടിയ ആ സമരങ്ങൾക്കൊടുവിലൊക്കെ അവൻ മുട്ടുമടക്കിച്ച സർക്കാരുകളുടെ എണ്ണവും വലിപ്പവും വലിയ ആവേശവും.

പളനി മുരുഗന്റെ സഹോദരനാണ് അയ്യപ്പൻ.
തത്വമസിയുടെ തമിഴാണ് നീ താനപ്പാ.