വെറുതെ കുറച്ചു ചിതറിയ ചിന്തകൾ
കശ്മീർ ഫയൽ വന്നപ്പോൾ മുതൽ കേരളാ ഫയൽ ഉടനെയുണ്ടാവും എന്ന മുന്നറിയിപ്പ് പല സഹോദരങ്ങളും മുന്നോട്ടു വക്കുന്നു. സത്യത്തിൽ കേരളാ ഫയൽ നൂറ്റാണ്ടുകൾക്കു മുൻപേ റെഡി ആയതാണ് അന്നൊക്കെ കാശ്മീരിനില്ലാതിരുന്നതും കേരളത്തിനുണ്ടായിരുന്നതും നായർ ചാവേർ പടകളാണ്. നൂറ്റാണ്ടുകൾ എന്നല്ല സഹസ്രാബ്ദം എന്ന് പറയുന്നതിൽ തെറ്റില്ല, നായർ പോരാളികളായിരുന്നു നമ്മുടെ ഇന്നത്തെ കേരളത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും അവരുടെ സ്വത്തിന്റെയും പൂർണ്ണ സംരക്ഷകർ. നൂറ്റാണ്ടുകൾ നീണ്ടു നിന്ന ചോളചേര യുദ്ധം. അതെ "നായന്മാരുടെ പൗരുഷത്തിന്റെ, പോരാട്ടവീര്യത്തിന്റെ, കുലദേവിയായ ഭദ്രകാളിയുടെ.. നായന്മാരുടെ ഇതിഹാസത്തിന്റെ ഏറ്റവും ശോഭായമാനമായ ദൃശ്യം തങ്ങളുടെ ഭൂമിക്കും സ്വത്വത്തിനും വേണ്ടി തങ്ങളുടെ കുലദേവതയായ ഭദ്രകാളിയെ തന്നിലേക്കാവാഹിച്ചു പടക്കുപോയ ചാവേറുകളാണ്.ഒരു തുള്ളി കണ്ണീർ വീഴ്ത്താതെ നെയ്‌ചോറൂട്ടി ചിന്തൂരം ചാർത്തി അമ്മമാർ യാത്രയാക്കിയ ഒരിക്കലും തിരിച്ചുവന്നിട്ടില്ലാത്ത നായന്മാരുടെ ആത്മബലിയാണ് ഭഗവതിയുടെ ചൈതന്യം." പട നായർ സ്ത്രീകളുടെ പേരിനോടൊപ്പം അമ്മ എന്ന് ചേർക്കുന്നത് ആത്മബലിക്കു സന്നദ്ധരായ മക്കളെ പ്രസവിച്ചു രാജ്യ സംരക്ഷണത്തിനായി സമർപ്പിക്കുന്നതിനുള്ള സ്ഥാനപ്പേര് ആയിരുന്നു.
പതിനാലാം നൂറ്റാണ്ടിലെ (1083 -1084 എഡി) ഒരു തമിഴ് ലിഖിതത്തിൽചോളരാജാവായ കുലോത്തുംഗന് അവസാനത്തെ നായർ പടയാളിയെയും കൊന്നതിനു ശേഷം മാത്രമേ കുടമലൈനാട് (മലബാർ) പിടിച്ചെടുള്ളനായുള്ളൂ എന്ന് പറഞ്ഞിരിക്കുന്നത് കാണാം. തുടർന്ന് നൂറുവര്ഷത്തിലേറെ നീണ്ടു നിന്ന മാമാങ്കം. അതിൽ മരണപ്പെടുന്ന ചാവേറുകൾ മണിക്കിണർ നിറച്ചു. പിന്നീട് ഹൈദർ അലിയുടെയും ടിപ്പുവിന്റെയും കാലം. രാജ്യസംരക്ഷണം നായർ പടയാളികൾ ആയതിനാൽ അവരുടെ ആത്മവീര്യം തകർത്താൽ ആ രാജ്യം തന്നെ പിടിയിലൊതുക്കാമെന്ന മനഃശാസ്ത്രം പണ്ടേ നിലവിലുണ്ട്. കൺട്രി ഓഫ് നായർസ് എന്നാണ് ടിപ്പു കേരളത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്. പതിനായിരക്കണക്കിന് നായർ പടയാളികളെ ഒരേ സമയത്തു ശ്രീരംഗപട്ടണത്തു തടവുകാരായി കൊണ്ട് പോയി വാട്ടർ ട്രെഞ്ചിൽ (ഹിൽറ്റർ ഗ്യാസ് ചേംബർ പോലെ) ഇട്ടു കൂട്ടക്കൊല നടത്തിയിട്ടുണ്ട്. നായർ പടയാളികളുടെ ശവം പോലും വളരെ മൃഗീയമായി ആനയുടെ കാലിൽ കെട്ടിയിട്ടു നാട് നീളെ നടത്തിയിട്ടുണ്ട്. ഇനിയാരും അവരെ എതിർക്കാതിരിക്കാൻ. യോദ്ധാക്കളായ അഭിമാനികളായ നായർ പടയാളികൾ ആയുധമേന്താൻ പാടില്ല എന്ന കല്പനകളും മറ്റും അവരുടെ മനോവീര്യം തകർക്കാനും നമ്മുടെ നാടിനെ ഇസ്ലാമാവൽക്കരിക്കാനും ആയിരുന്നു. ഏറ്റവും ഒടുവിലായി നായർ പടയാളികളെ ശൂദ്രർ എന്ന് വിളിച്ചു അവസാന കൈയും പയറ്റി. ഇപ്പോഴും പലരും അതുപയോഗിച്ചു ഭയപ്പെടുത്തുന്ന രീതി ഉണ്ടല്ലോ.
അങ്ങനെ ദേശത്തിനുവേണ്ടി നിലകൊണ്ട നായർപടയാളികളുടെ വംശഹത്യ ആയിരുന്നു. അതിനു ശേഷം അവരുടെ സ്ത്രീകൾക്ക്, മക്കളെ ദേശത്തിനു വേണ്ടി സമർപ്പിച്ച അമ്മമാരേ സംബന്ധത്തിനും അതുപോലെ ഇപ്പോൾ പറഞ്ഞു കാണപ്പെടുന്ന ചൂട്ടുകറ്റയും, ചെരിപ്പും ഒക്കെ നൽകിയാണ് ആദരിച്ചത് എന്നതിന് ചരിത്രം സാക്ഷി.
ചട്ടമ്പി സ്വാമികളും മന്നത്തു ആചാര്യനും ശ്രീ നാരായണ ഗുരുവും ഒക്കെയാണ് ഇന്നത്തെ രീതിയിൽ വീണ്ടും നായർ സമൂഹത്തിനു ഒന്നിച്ചു നില്ക്കാൻ നായർ സർവീസ് സൊസൈറ്റി ക്കു പിന്നിൽ പ്രവർത്തിച്ചത്. കേളപ്പനും മന്നത്തപ്പനുമൊക്കെ നായർ എന്ന പേര് ഉപേക്ഷിച്ചുവല്ലോ.
കാവും കളരിയും കാളിയും സർപ്പാരാധനയും നായർ ജീവിതത്തിന്റെ ഭാഗങ്ങൾ തന്നെ ആയിരുന്നു. ലോകോത്തര കളരിയായിരുന്നു കേരളത്തിന്റെ കളരിപ്പയറ്റ്. കളരിയിൽ ആയോധനകലയുടെ മേയ്ക്കളരിയും എഴുത്തുകളരി അറിവിന്റെ ആയോധനത്തിനും. പരിക്കുപറ്റിയാൽ ശാസ്ത്രീയ ചികിത്സാരീതികളും ഉൾപ്പെടുത്തിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ