2015 ഏപ്രിൽ 2, വ്യാഴാഴ്‌ച

വായു


മാറ്റമില്ലാതിരിക്കുന്നതുപോലെയും, ഒരേ വായു, വിവിധങ്ങളായ ആകാരങ്ങൾ സ്വീകരിക്കുമ്പോഴും മാറ്റമില്ലാതിരിക്കുന്നതുപോലെയും, എല്ലാം കാണുന്ന സൂര്യനെ ആ കാഴ്ചകളിലെ കളങ്കങ്ങൾ ബാധിക്കാതിരിക്കുന്നതുപോലെയും എല്ലാവരുടേയും ഉള്ളിലുള്ള ഒരേ പ്രശാന്താത്മാവ് വ്യത്യസ്തരൂപങ്ങളെ ചമയ്ക്കുന്നു. കണ്ണാടിയിലെന്നപോലെ സ്വന്തം രൂപങ്ങളിൽ ആത്മതത്ത്വത്തെ കാണാൻ കഴിയുന്നവർക്കു മാത്രമുള്ളതാണ് നിത്യമായ ശാന്തത. അതിനെ അറിയാനല്ലാതെ നിർവചിക്കാനോ വിവരിക്കാനോ ആർക്കും കഴിയുകയില്ല. അതിനുമുൻപിൽ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും പ്രകാശിക്കുന്നില്ല. മിന്നലും ഭൗമികമായ അഗ്നിയും അതിനുമുൻപിൽ നിഷ്പ്രഭമാണ്. പ്രകാശിക്കുന്നതെല്ലാം അതിന്റെ പ്രകാശത്തിന്റെ നിഴൽ മാത്രമാണ്.

മുകളിൽ വേരും താഴെ ശാഖകളുമുള്ള സനാതനമായ ഒരാൽമരമായി (ഊർദ്ധ്വമൂലം അധശാഖം ഏഷോഽശ്വദ്ധം സനാതനം) വിശ്വത്തെ വിശേഷിപ്പിച്ചുകൊണ്ടാണ് ഈ ഭാഗം തുടങ്ങുന്നത്. അതിന് ജീവൻ നൽകുന്ന മുകളിലെ വേര് ബ്രഹ്മമാണ്. എല്ലാം അതിൽ നിന്ന് ഉരുവെടുത്ത് അതിൽ ചലിക്കുന്നു. അതിന്റെ പ്രഭാവത്തിൽ സൂര്യൻ പ്രകാശിക്കുകയും മേഘങ്ങൾ മഴ തരുകയും, കാറ്റ് വീശുകയും, മൃത്യു കൊല്ലുകയും ചെയ്യുന്നു. കളങ്കങ്ങൾ വെടിഞ്ഞ ഹൃദയത്തിൽ അത് കണ്ണാടിയിലെന്നപോലെയും, പരേതരുടെ ലോകത്തിൽ സ്വപ്നത്തിലെന്നപോലെയും, ഗന്ധർവലോകത്തിലെ ജലത്തിലെ നിഴൽ പോലെയും ബ്രഹ്മലോകത്തിൽ തെളിവായും കാണപ്പെടുന്നു. ഇന്ദ്രിയനിഗ്രഹത്തിലുടെ അതിനെ പ്രാപിക്കുന്നവർ ജനിമൃതികളുടെ ചക്രത്തിൽ നിന്ന് സ്വതന്ത്രരാകുന്നു. വാക്കുകളുടെയോ, ചിന്തയുടെയോ, ദൃഷ്ടിയുടെയോ ബലത്തിൽ എത്തിച്ചേരാവുന്നതല്ല ഈ അവസ്ഥ. ആസക്തികൾ അടങ്ങി, ഹൃദയത്തിലെ ബന്ധനങ്ങൾ അഴിയുമ്പോൾ മർത്ത്യൻ അമർത്ത്യനാകുന്നു. ഹൃദയത്തിൽ നിന്ന് തുടങ്ങുന്ന അനേകം പാതകളുണ്ട്. അവയിലൊന്ന് മൂർദ്ധാവിലെത്തിച്ചേരുന്നു. അത് അമർത്യതയിലേയ്ക്കും മറ്റെല്ലാവഴികളും മരണത്തിലേക്കും നയിക്കുന്നു. അന്തരാത്മാവായ പുരുഷൻ അങ്കുഷ്ഠമാത്രനാണ്(വിരലോളം പോന്നവൻ). ക്ഷമാപൂർവം ശരീരത്തിൽ നിന്ന് അതിനെ വേർതിരിച്ചെടുക്കണം. അപ്പോൾ അത് ശുദ്ധമായ അമർത്ത്യതയാണെന്നും അത് നീതന്നെയാണും നിനക്ക് ബോദ്ധ്യമാകും.

കഠോപനിഷത്ത് ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്വാമി വിവേകാനന്ദൻപ്രശസ്തിയിൽ ഈശത്തെപ്പോലും വെല്ലുന്ന ഉപനിഷത്തെന്ന് കഠം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഗൗതമബുദ്ധന്റെ ജീവിതത്തെക്കുറിച്ചുള്ള "പൗരസ്ത്യദീപം" എന്നകൃതിയുടെ കർത്താവായ എഡ്വിൻ ആർനോൾഡ്, മാക്സ് മുള്ളർ തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാർ അതിനെ ഏറെ മാനിച്ചു.എന്നാൽ കഠോപനിഷത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ആരാധകൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഭാരതീയ നവോത്ഥാനത്തിന്റെ മുൻനിരനേതാക്കളിലൊരാളായിരുന്ന വിവേകാനന്ദൻ ആണ്. "ഉപനിഷത്തുകളിൽ ഏറ്റവും സുന്ദരമായത്" ("that most beautiful of all Upanishads") എന്ന് അതിനെ അദ്ദേഹം വിശേഷിപ്പിച്ചു. കഠത്തിലെ നായകൻ നചികേതസ്സ് വിവേകാനന്ദന്റെ ഹൃദയം കവർന്നു. ഉത്തമനായ ഗുരുവും ഉത്തമനായ ശിഷ്യനും തമ്മിലുള്ള മുഖാമുഖത്തിന്റെ പശ്ചാത്തലം ഈ ഉപനിഷത്തിനെ ഏറെ ഹൃദ്യമാക്കുന്നു.

പുണ്യം മോഹിച്ച്, ആത്മാർത്ഥതയില്ലാത്ത ദാനധർമ്മം നടത്തിയ അച്ഛനെ അമ്പരപ്പോടെ നോക്കുന്ന നചികേതസ്സിന്റെ ചിത്രം ആരേയും പിടിച്ചുനിർത്തുന്നതാണ്. ജനിമൃതികളുടെ മൗലികസമസ്യകളെ മറച്ചുവയ്കാനുള്ള ഗൂഢതന്ത്രമായി മാറിയ സാമൂഹ്യമര്യാദകളെ, കാപട്യത്തിനു മുൻപിൽ മിണ്ടടക്കം പാലിക്കുകയെന്ന "അടിസ്ഥാനമാന്യത"(rudimentary grace of civilized existence) ശീലിച്ചിട്ടാല്ലാത്ത ഒരു ബാലനെ നായകനാക്കി മറികടക്കുകയാണ് ഈ ഉപനിഷത്തെന്ന് ഏകനാഥ് ഈശ്വരൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇതിലെ നായകൻ കലഹം മാത്രം സ്വഭാവമാക്കിയ സാധാരണ വിമതൻ അല്ല. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും നചികേതസ്സ് ബഹുമാനം വിടുന്നില്ല. ഉപരിതലത്തെ മാത്രം സ്പർശിച്ചുപോകുന്ന ധാർമ്മികത കൊണ്ട് തൃപ്തിപ്പെടാതെ, മതത്തിന്റെ ആവശ്യങ്ങളെ കാര്യമായെടുക്കുന്നുവെന്നതാണ് അവനെ വ്യത്യസ്തനാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ