2018 സെപ്റ്റംബർ 23, ഞായറാഴ്‌ച

BJP സ്ഥാപകദിനം

ബിജെപിക്ക് ഏപ്രില്‍ ആറാം തീയതിയാണ്
37വയസ്സ്; 1984ലെ 2 സീറ്റില്‍ നിന്നും പാർട്ടിയുടെ വളര്‍ച്ച36 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1980 ഏപ്രില്‍ ആറാം തീയതിയാണ് അടല്‍ ബിഹാരി വാജ്‌പേയ് അധ്യക്ഷനായി ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിച്ചത്. വാജ്‌പേയിക്കൊപ്പം എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ പ്രമുഖരും പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി ജെ പിക്ക് ഇന്ദിരാ ഗാന്ധി സഹതാപ തരംഗത്തിൽ കിട്ടിയത് വെറും രണ്ടേ രണ്ട് സീറ്റ്. 1984 ലായിരുന്നു ബി ജെ പിയുടെ കന്നിയങ്കം.
അവിടുന്നങ്ങോട്ട് ഭാരതീയ ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ ആദ്യം. പതിനാറാം വയസ്സില്‍ കേന്ദ്രത്തില്‍ ഭരണം. ആദ്യം 13 ദിവസവും പിന്നാലെ 13 മാസവും. അടല്‍ ബിഹാരി വാജ്‌പേയി നയിച്ച കേന്ദ്രസര്‍ക്കാര്‍ പിന്നീട് അഞ്ച് വര്‍ഷം തികച്ചും ഭരിച്ചു. 37 വയസ്സ് ആഘോഷിക്കുന്ന ഈ സമയത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബി ജെ പി. കേന്ദ്രം ഒറ്റയ്ക്ക് ഭരിക്കാനുള്ള ശക്തിയുണ്ട് ബി ജെ പിക്ക്. ബി ജെ പിയുടെ വളര്‍ച്ചയുടെ വഴികള്‍...
ഇന്ത്യയിലെ ബി.ജെ.പി.10 കോടി അംഗങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ചൈനയെ പിന്തള്ളിയാണ്‌ ബി.ജെ.പി ലോക പാര്‍ട്ടികളില്‍ ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌. കൂടാത്ത 14 സംസ്ഥാനങ്ങൾ ഒറ്റക്കും 3 സംസ്ഥാനങ്ങൾ സഖ്യ കക്ഷി ആയും ബിജെപി ഭരിക്കുന്നു
1951 ഒക്ടോബർ 21-ന് ശ്യാമ പ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാ പാർട്ടി. ശ്യാമ പ്രസാദ് മുഖർജിയുടെ മരണശേഷം, ശൈശവ ദശയിലായിരുന്ന സംഘടനയുടെ ചുമതല ദീനദയാൽ ഉപാധ്യായയുടെ ചുമലിൽ എത്തപ്പെട്ടു. അടുത്ത പതിനഞ്ചു വർഷം ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന് ആദർശത്തിന്റെ വഴിയിലൂടെ പ്രവർത്തകരെ ആകർഷിക്കാൻ ശ്രമിച്ചുവെങ്കിലും ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ശക്തിക്ക് ഭീഷണിയാകാൻ കഴിഞ്ഞില്ല. എങ്കിലും, 1977-ലെ പാർട്ടി പിന്തുണയോടെ ജനതാപാർട്ടി സർക്കാർ കേന്ദ്രത്തിൽ നിലവിൽ വന്നപ്പോളേയ്ക്കും നേതാക്കളായി മാറിയ അടൽബിഹാരി വാജ്പേയിയെയും ലാൽകൃഷ്ണ അദ്വാനിയെയും വാർത്തെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞു.
1980-ൽ അടൽബിഹാരി വാജ്പേയിയും ലാൽകൃഷ്ണ അദ്വാനിയും ഭൈറോൺ സിങ് ശെഖാവത്തും ചേർന്ന് ബി.ജെ.പി എന്ന രാഷ്ട്രീയപാർട്ടി രൂപവൽക്കരിക്കുകയും എ.ബി. വാജ്‌പേയി ആദ്യ പ്രസിഡണ്ട്‌ ആകുകയും ചെയ്തു.1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് വാജ് പേയ് രാഷ്ട്രീയപ്രവേശം നടത്തിയത്. രാഷ്ട്രമീമാംസയും നിയമവും പഠിക്കുന്ന വിദ്യാര്‍ഥിയെന്ന നിലയില്‍, കോളജ് വിദ്യാഭ്യാസത്തിനിടെ വിദേശകാര്യങ്ങളില്‍ താല്‍പര്യമെടുത്തു തുടങ്ങി. ഈ താല്‍പര്യം ജീവിതത്തിലിങ്ങോളം നിലനിര്‍ത്തുകയും ഇന്ത്യയെ വിവിധ ബഹുരാഷ്ട്രസഭകളിലും ഉഭയരാഷ്ട്ര ചര്‍ച്ചകളിലും പ്രതിനിധാനം ചെയ്യുമ്പോള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
പത്രപ്രവര്‍ത്തകനായാണു ജീവിതം തുടങ്ങിയതെങ്കിലും ഭാരതീയ ജനസംഘത്തില്‍ ചേരാന്‍ തീരുമാനിച്ചതോടെ 1951ല്‍ തൊഴില്‍ ഉപേക്ഷിച്ചു. എന്‍.ഡി.എയിലെ പ്രമുഖ കക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയുടെ ആദ്യകാല രൂപമാണ് ഭാരതീയ ജനസംഘം.
1951 ല്‍ സ്ഥാപിതമായ ജനസംഘമാണ് പിന്നീട് രൂപവും ഭാവവും മാറി ബി ജെ പി ആയതെന്ന് വേണമെങ്കില്‍ പറയാം. 1962 ലെ തിരഞ്ഞെടുപ്പില്‍ 14ഉം 1967 ലെ തിരഞ്ഞെടുപ്പില്‍ 35ഉം എം പിമാര്‍ ജനസംഘത്തിന് ഉണ്ടായിരുന്നു. ഗുജറാത്ത് മുനിസിപ്പില്‍ കോര്‍പറേഷനില്‍ ഹ്രസ്വകാല ഭരണം നടത്താനും പാര്‍ട്ടിക്ക് സാധിച്ചു.
1980 ല്‍ രൂപീകരിച്ച ബി ജെ പി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പച്ച തൊടാന്‍ വലിയ കാലതാമസമൊന്നും എടുത്തില്ല. 1984 ല്‍ 2 സീറ്റ് മാത്രമേ കിട്ടിയുള്ളൂ എങ്കിലും 1991ലെ തിരഞ്ഞെടുപ്പില്‍ നേട്ടം 120 സീറ്റായി.
ജനതാപാർട്ടിക്ക് ശേഷം വന്ന കോണ്ഗ്രസ് സർക്കാരിന്റെ വിമർശകരായിരുന്നു ബി.ജെ.പി, പഞ്ചാബിൽ ഉയർന്നു വന്നിരുന്ന സിഖ് ഭീകരതയെ എതിർത്തിരുന്നെങ്കിലും അതിന് കാരണമായി ഇന്ദിരാഗാന്ധിയുടെ വിവേചനപരവും അഴിമതി നിറഞ്ഞതുമായ ഭരണത്തിനെ പഴിച്ചു. നേതാവായിരുന്ന ദാർസിംഗ് "അങ്ങനെ എ.ബി. വാജ്‌പേയി ഹിന്ദു-സിഖ് സഹവർത്തിത്വം കൊണ്ടുവന്നു" എന്ന് അഭിപ്രായപ്പെട്ടു ബി.ജെ.പ്പി ഒരിക്കലും ബ്ലൂസ്റ്റാർ നടപടിയെ അനുകൂലിച്ചിരുന്നില്ല എന്ന് മാത്രമല്ല 1984-ലെ ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം ഉണ്ടായ കലാപത്തിനെ ശക്തമായി എതിർത്തു. തങ്ങളുടെ നേതാവിന്റെ കൊലപാതകത്തിന്റെ പ്രതികാരത്തിനായി ദാഹിച്ച കോണ്ഗ്രസ് പ്രവർത്തകരുടെ അക്രമത്തിൽ നിന്നും സിഖുകാരെ രക്ഷപെടുത്തിയതിൽ എ.ബി. വാജ്‌പേയി ശ്രദ്ധേയമായ പങ്കു വഹിച്ചു. .
വിശ്വഹിന്ദു പരീക്ഷിത്തിന്റെയും ആർ.എസ്.എസിന്റെയും നേതൃത്വത്തിൽ നടന്ന രാമജന്മഭൂമി പ്രക്ഷോഭത്തിൽ ബി.ജെ.പ്പി രാഷ്ട്രീയശബ്ദം ഉയർത്തുകയും ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടു.രാം ജൻമ്മ ഭൂമി വിഷയം വെറും ഹൈന്ദവ വിഷ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ