സി പി മോഹനൻ ശബരി വിഭാഗ്
ഹിന്ദു സംസ്കാരത്തിന്റെ സവിശേഷത സേവാ പ്രവർത്തനമാണ്.ഒരു ബുദ്ധനെ സൃഷിക്കാൻ ഭാരത്തിന് മാത്രമേ സാധിക്കുകയുള്ളൂ. ഈശാ വാസ്യം ഇദം സർവ്വം - ഉപനിഷത്ത് തുടങ്ങുന്നതിങ്ങനെയാണ്.ദരിദ്രനായ മനുഷ്യനെ കണ്ടാൽ ഇനശ്വരനായി കണ്ട് സേവിക്കണമെന്ന് ഗുരുജി പറഞ്ഞിട്ടുണ്ട്. സേവന മനോഭാവം ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും കാണാം. ഉദ: ദീനദയാൽ ഉപാദ്ധ്യയയും ജനസംഘം പ്രവർത്തകരും ഉത്തർപ്രദേശിലെ റയിൽവേ സ്റ്റേഷനിൽ അർത്ഥ രാത്രി എത്തി. രാ 13 കിലോമിറ്റർ ദൂരെയുള്ള ഗ്രാമത്തിൽ എത്തണം രാത്രിയിൽ വാഹന സൗകര്യം ഇല്ല.
നടന്നു പോകാൻ തിരുമാനിച്ചു. കുറെയേറെ ദൂരം യാത്ര ചെയ്തപ്പോൾ കടുത്ത ദാഹം ,വെളിച്ചം കണ്ട ഒരു കൂരയിൽ എത്തി വെള്ളം ആവശ്യപ്പെട്ടു.
സോകർജി തന്റെ പ്രവർത്തന പദ്ധതിയിൽ സൂഷ്മ രൂപത്തിൽ സേവ ഉൾക്കൊള്ളിച്ചി ട്ടുണ്ടെന്ന് ശേഷാദ്രി പറഞ്ഞിട്ടുണ്ട്. രാജ്യം പ്രതിസന്ധികൾ നേരിട്ടപ്പോൾ മറ്റാരുടേയും പ്രേരണ ഇല്ലാതെ സേവന പ്രവർത്തനത്തിൽ സ്വയം സേവകർ ഇറങ്ങി പ്രവർത്തിച്ചിട്ടുണ്ട്.
1978 ൽ ഗുജറാത്തിലെ മോർവ്വി അണകെട്ട് ദുരന്തം, 1979 ലെ ആന്ത്രാ കൊടുങ്കാറ്റ്, 2004 ലെ സുനാമി ദുരന്തം 2014ലെ ഉത്തരാഖണ്ഡ് ജല പ്രളയം,
സംഘത്തിന്റെ സേവന പ്രവർത്തനം കണ്ടിട്ട് സർവ്വോദയ നേതാവ് പറഞ്ഞത് Rടട എന്നത് റെഡി ഫൊർ സെൽഫ് ലെസ് സർവ്വീസ് എന്നാണ്. മറ്റുള്ളവരുടെ മനസ്സ് സ്വാർദ്ധത കൊണ്ട് മൂടുമ്പോൾ സ്വയം സേവകന്റെ മനസ്സ് അതില്ല. സ്വാർത്ഥത മാറി പരമാർത്ഥ മനസ്കരായി മാറുന്നു. മനസ്സിന്റെ മൂടൽ മാറ്റപെട്ട കഥ മധുരയിലെ എഞ്ചിനിയറിങ്ങ് ബിരുദധാരിയുടെ കഥ.
നിസ്വാർത്ഥ ബുദ്ധിയോടെ സേവിച്ച് സാമൂഹ്യ മാറ്റം ഉണ്ടാകണമെങ്കിൽ സംഘടിത രൂപം വേണം .സംഘത്തിന് മാത്രമെ അത് സാധ്യമാകൂ. ആരുടെ ദുഖവും സ്വന്തം ദുഖമായി കണ്ട് സംഘം പ്രവർത്തിക്കുന്നു. 1989 ൽ ഡോക്ടർജി ജന്മശതാബ്ദി വർഷത്തിൽ സംഘത്തിന്റെ സേവാ പ്രവർത്തനത്തിന് ഒരു ഏകീകൃത രൂപം ഉണ്ടായി.രാഷ്ട്രിയ സേവാഭാരതി എന്ന സംഘടന പിറവി എടുത്തു.
ജാഗരണ ശ്രേണിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സേവനാ ദിനം നടത്തി വരുന്നു. മറ്റുള്ളവരെ സേവിക്കാൻ മനസ്സുമാറ്റുക എന്നതാണ് ലക്ഷ്യം." മമ സുഖായ മമ ഹിതായ എന്ന് ചിലർ ചിന്തിക്കുന്നു. കുടുബ സ്ഥർ മമ ജന സുഖായ മമ ഹിത മമ ജനായ " എന്ന് പറയുന്നു. സ്വയം സേവകന്റെ ലക്ഷ്യം " ബഹുജന സുഖായ ബഹു ജന ഹിതായ '" എന്നതാണ് .ഇത് ഉന്നതമമായ അവസ്ഥ. എല്ലാവർക്കും വേണ്ടി പ്രവർത്തക്കു ബോൾ ഈശ്വരനായി മറും.സംഘത്തിന്റെ സേവന പ്രവർത്തനത്തിന്റെ ഉദാത്തമായ ലക്ഷ്യം രാഷ്ട്രത്തിന്റെ പരം വൈഭവം എന്നതാണ്.രാഷ്ട്രത്തിലെ മുഴുവൻ ജനങ്ങളുടെയും ഉയർച്ച.
കുറവുകൾ കണ്ട് പരിഹരിക്കണം അതിന് വിവിധ മാർഗ്ഗങ്ങളുണ്ട്.
1 വിദ്യാഭ്യാസം കൊടുക്കുക അറിവ് അടിസ്ഥാന കാര്യം ,ഭാരതത്തിന്റെ അധപ്പതനത്തിന് കാരണം അറിവിന്റെ കുറവാണ്. അത് പരിഹരിക്കപെടണം.
2 ആരോഗ്യം - എല്ലാവർക്കും ആരോഗ്യം രോഗമില്ലാത്ത അവസ്ഥ. രോഗമുണ്ടാകാതിരിക്കാനുള്ള സാഹചര്യം. പ്രകൃതി ഭക്ഷണം വായു പരിശ്രമശാലികളിൽ എല്ലാത്തിനും സേവന മനോഭാവമുണ്ടാകും.
3 ഭേദഭാവന: നീ ചെറുത് ഞാൻ വലുത് എന്ന് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ചിന്ത ഇല്ലാതാക്കണം. സമര സമത ഉണ്ടാക്കണം ഏകോദര ഭാവം വളർത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണം.
4 സ്വഅവലംബനം : സ്വയമായി കാര്യങ്ങൾ ചെയ്യാനുളള ശേഷി വളർത്താനുള്ള പരിപാടികൾ നടത്തണം. സ്വാവലംബം വളർത്തി എടുത്തില്ലെങ്കിൽ പരാശ്രയ ബോധമുള്ളവരാകും ,ഉദ്ദ: ജയപ്രകാശ് നാരായണന്റെ ചേരി വൃത്തിയാക്കൽ പരിപാടി.
5, സ്വഭിമാനം: അഭിമാനത്തോടെ പ്രവർത്തികൾ ഏറ്റെടുത്തു ചെയ്യാനും വ്യക്തിത്വം കാത്തു സൂക്ഷിച്ചു നിൽക്കാനുള്ള പ്രാപ്തി ഉണ്ടാകണം. മനസ്സിൽ ഈ ചിന്തകൾ വളർത്തിയെടുക്കാൻ സേവാ പ്രവർത്തനങ്ങൾ അനിവാര്യം. സേവാ കേന്ദ്രങ്ങൾ സന്ദർശിക്കണം. ഗ്രാമസേവാ സമതികൾ ഉണ്ടാകണം. സേവാ സമതികൾ വഴി എല്ലാ കുറവുകളും പരിഹരിക്കാൻ സാധിക്കണം.രാഷ്ട്രീയ സേവാ സമതി ഇതിന് നേതൃത്വം നൽകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ