പൂജനിയ മോഹൻജി ഭഗവത് തന്റെ ബൗദ്ധിക്കിൽ ഭേദരഹിത സമാജ രചനയിലൂടെ രാഷ്ട്ര നിർമ്മാണ പ്രക്രിയയാണ് സംഘം നടത്തുന്നത് എന്ന് പറയുകയുണ്ടായി .ഇത് മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതാണ്.
സംഘം ഭാരതത്തിൽ ഹിന്ദു ജനതയെ സംഘടിപ്പിക്കാൻ വേണ്ടിയാണ് രൂപീകൃതമായത് .എല്ലാവരെയും ഒന്നിച്ചു കൊണ്ടുവരണം. ആ ബാലവൃദ്ധം ജനങ്ങളെ ഒരു കൊടിക്കീഴിൽ കൊണ്ടുവരാനുള്ള പ്രവർത്തനത്തിൽ ഭേദഭാവം ഉണ്ടാകാൻ പാടില്ല.
ശാഖയിൽ ഉണ്ടാകുന്ന ഒരുമ ആത്മഭാവം ,ദേശ സ്നേഹം എല്ലാം ജീവിത ശൈലിയായി മാറണം. സാധാരണ ജനങ്ങളിലേക്കും ലോകത്തിലേക്കുമുള്ള സന്ദേശമായിരിക്കണം അതെല്ലാം. നിക്ഷേധാത്മക ഭാവങ്ങളും ഭാവനകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവയെ എല്ലാം ഭാവാത്മന ശക്തി കൊണ്ട് തരണം ചെയ്യണം. ഉദാഹരണം വെള്ളം വരാത്ത പൈപ്പിന്റെ കഥ. വെള്ളം വരില്ല എന്ന് ധരിച്ച് പൈപ്പ് ഒടിച്ചു കളയുന്ന പോലെ.
ഹിന്ദു സമൂഹത്തിൽ ഇന്നും ജാതിയുടെയും തൊട്ടുകൂടായ്മയുടേയും രൂക്ഷത പല ഭാഗങ്ങളിലും ശക്തമായിട്ടുണ്ട്. കിണറ്റിലെ വെള്ളം പോലും ഉപയോഗിക്കാത്ത സാഹചര്യങ്ങൾ നിലനിൽക്കുന്നു. പൂജനിയ ദേവറസ് ജി ജാതായതയെ വേരോട് പിഴുതെറിയണമെന്നാണ് ആഹ്വാനം ചെയ്തത്.
വേദങ്ങൾ സംസ്കൃത ഗ്രന്ഥങ്ങൾ വായിക്കാൻ സാധിക്കില്ല ജാതിയതീയ കുറിച്ച് പറഞ്ഞിരുന്നു എന്ന് പറഞ്ഞ പലരും അതിനെ നിരസിക്കുന്നു. വേദങ്ങളിൽ ജാതി വിവേചനമില്ല. സ്ത്രീകൾക്ക് പൂജ ചെയ്യാൻ വരെ അവകാശം നൽകിയിരുന്നു.
ജാതിയത നമ്മുടെചരിത്രത്തിൽ പേലുമുണ്ടാ യിരുന്നില്ല.ചില അപചയങ്ങൾ മൂലമുണ്ടായ തെറ്റ് തിരുത്താൻ അവകാശവും ധൈര്യവും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിന് ധൈര്യവും നേതൃത്വവും കൊടുക്കുന്ന പ്രവർത്തനം സ്വയം സേവകർ നടത്തണം .ഉദ: ഉത്തർപ്രദേശിലെ സോണഭദ്ര കുടിവെള്ള പ്രശ്നം. ആന്ധ്രപ്രദേശ് ക്ഷേത്രത്തിൽ നടന്ന രാമകഥ, ചെട്ടികുളങ്ങര എടുപ്പുകുതിര എടുക്കൽ സാമൂഹ്യ സമരസമത ആശയമാണ്. രൂപം അതിനില്ല രുപം കാണിക്കേണ്ടത് മനുഷ്യനിലുടെ മാത്രം. സ്വയം സേവകരിലൂടെ തെളിയിക്കപ്പെടണം. നമ്മുടെ പെരുമാറ്റ ചിന്തകളിലൂടെ സാമൂഹ്യ സമരത ഉണ്ടാകണം. We have start first person Singular
എന്നിൽ നിന്നു തുടങ്ങണം ഞാൻ എന്ന വ്യക്തിയിൽ ആദ്യം സാമൂഹ്യ സമരത ഉണ്ടാകണം. ഒരു സമൂഹത്തെ വ്യക്തികളെ കാണുമ്പോൾ മനസ്സിൽ തെറ്റായ ചിന്തകൾ ഉണ്ടാകാൻ പാടില്ല. ജാതി പരാമർശിക്കുന്ന ചില പദപ്രയോഗങ്ങൾ സ്വയം സേവകർ ചെയ്യാൻ പാടില്ല. ജാതി വെത്യാസം ഇവ മാറ്റപെടണം. നാം ജാതിയെ നിക്ഷേധിക്കണം സ്വയം സേവകന്റെ വീടുകളിൽ നിന്നും ഇത് തുടങ്ങണം. ജാതി നിലനിൽക്കുന്നത് വിട്ടു കളിലാണ്.ഇത് മാറണം സ്വാഭാവിക സമ്പർക്കങ്ങൾ നടക്കണം .ഹിന്ദു സമൂഹത്തിന്റെ ഒത്തുചേരലുകൾ ഉണ്ടാകണം. നമ്മുടെ വിട്ടു കളിലെ ആഘോഷങ്ങൾക്ക് ജാതി മത വെത്യസമില്ലാതെ എല്ലാവരെയും പങ്കെടുപ്പിക്കണം. ചില വിഭാഗക്കാർ നടത്തുന്ന ക്ഷേത്രങ്ങളിൽ മറ്റുള്ളവർ പോകാത്ത അവസ്ഥയുണ്ട് ഇതിന് മാറ്റം വരണം.
ചിലർ സംഘം സംവരണത്തിന് എതിരാന്നെന്ന് പ്രചരിപ്പിക്കുന്നു.സംവരണം വേണമെന്നു തന്നെയാണ് സംഘത്തിന്റെ ആവശ്യം. സംവരണത്തെ കുറിച്ച് ദേവറസ് ജി പറഞ്ഞത് 1000 വർഷം അടിച്ചമർത്തപ്പെട്ട വിഭാഗത്തിനാണ് സംവരണം . അവർ മറ്റുള്ളവർക്കൊപ്പം സാമൂഹ്യ സാമ്പത്തിക നില കൈവരിക്കുന്നത് വരെ സംവരണം ആവശ്യമാണ് എന്നാണ് സംഘത്തിന്റെ അഭിപ്രായം അതാണ്. ആനുകുല്യങ്ങൾ തട്ടിയെടുക്കാൻ നുഴഞ്ഞുകയറ്റത്തിന് ചിലർ ശ്രമിക്കുന്നു അത് എതിർക്കപ്പെടണം. ജാതി രഹിത സാമൂഹ്യ രചന സന്ദർഭമാണിത് .ഈ അവസരത്തിൽ സ്വയം സേവകർ ഈ യജ്ഞത്തിൽ സജീവമായി പങ്കാളികളായി മാറണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ