ദിൻദയാൽജിയും സഹപ്രവർത്തകരും രാത്രി വളരെ വൈകി U Pലെ റെയിൽവേ സ്റ്റേഷനിൽ എത്തി. 13 കിലോമിറ്റർ അകലെയുള്ള ഗ്രാമത്തിലെത്താൻ വാഹനം ലഭ്യമായില്ല. കാൽനടയായി യാത്ര തുടർന്നു,പകുതി ദൂരം പിന്നിട്ടപ്പോൾ ക്ഷീണവും ദാഹവും കലശ്ശലായി. മങ്ങിയ വെളിച്ചം കണ്ട ഇടത്തേക്ക് അവർ നിങ്ങി. കുടിലിന് പുറത്ത് കിട്ടിൽ കർഷകനും അതിന്റെ ചുവട്ടിലായി ഭാര്യയും ഇരിക്കുന്നു .കടുത്ത ദാഹമുണ്ട് കുടിവെള്ളം വേണം, കർഷകൻ കിണറ്റിൽ വെള്ളം കോരി കുടിക്കാനായി നൽകി. ആ സ്ത്രി കുടിലുള്ളിൽ പോയി ശർക്കര എടുത്തു കൊണ്ട് വന്ന് എല്ലാവർക്കും നൽകി ,ക്ഷീണിച്ചിരിക്കുബോൾ പച്ചവെളളം മാത്രം കുടിക്കരുത് അല്പം മധുരം കൂടെ കഴിക്കണം. പ്രത്യുപകാരാമായി കാശ് നൽകാൻ തുടങ്ങിയപ്പോൾ അവർ ഇങ്ങനെ മറുപടി നൽകി. ഇന്ന് രാത്രി വളരെ വൈകിയും ഈശ്വരസേവ ചെയ്യാൻ ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചല്ലോ. ഇന്ത്യയിലെവിടെയായാലും അതിഥിയെ ഈശ്വരനായി സേവിക്കുന്ന സംസ്കാരം നിലനിന്നിരുന്നു.
2018 സെപ്റ്റംബർ 23, ഞായറാഴ്‌ച
ദീൻദയാലും സഹപ്രവർത്തകരും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ