2018 സെപ്റ്റംബർ 23, ഞായറാഴ്‌ച

പണ്ഡിറ്റ് ദിന ദയാൽ ഉപാദ്ധ്യായ

പണ്ഡിറ്റ് ദിന ദയാൽ ഉപാദ്ധ്യായ ജീവിതവും പ്രവർത്തനവും
സ്വതന്ത്ര ഭാരതത്തിലെ രാജനൈതിക രംഗത്ത് പ്രവർത്തിച്ച ഒരു ശ്രേഷ്ട വ്യക്തിത്വമയിരുന്നു, പണ്ഡിറ്റ് ദിന ദയാൽ ഉപാദ്ധ്യായ.1916 സെപ്ത ബർ 25 ന് ഭഗവതി പ്രസാദ് - രാധ ദമ്പദികളുടെ മകനായി ഉത്തര പ്രദേശിൽ ജനനം.മൂന്നാം വയസിൽ അച്ഛൻ മരിച്ചു. ഒരു വർഷത്തിനകം അമ്മയും മരിച്ചു. അനുജനായ രാം ത്യാഗിയും അമ്മാവനായ രാധാ രമണന്റെ സംരക്ഷണയിൽ വളർന്നുവന്നു.9 വയസിൽ അനുജൻ മരിച്ചു. അജ്മീറിൽ പഠനം .ബിർളാ ഇൻസ്റ്റിറ്റ്യൂട്ടിൽ മെട്രിക്കുലേഷനിൽ ഉന്നത വിജയം നേടിയതിന് 250 രൂപാ സ്കോളർഷിപ്പ് ലഭിച്ചു. പഠന സമയത്തു തന്നെ സംഘ ശിക്ഷാ വർഗ്ഗുകൾ പൂർത്തിയാക്കി. ഈ സമയത്ത് ജോലിക്കായുള്ള ഇന്റർവ്യൂ ഒന്നാമനായി പാസായെങ്കിലും സംഘ പ്രവർത്തനത്തിൽ മുഴുകിയതിനാൽ ജോലിക്കു പോയില്ല.
വിവാഹം കഴിക്കണം എന്ന അമ്മാവന്റെ ആവശ്യം സ്നേഹ ബുദ്ധ്യാ നിരസിച്ച് 1942ൽ ഗുരുജിയുടെ ആഹ്വാനം അനുസരിച്ച് സംഘ പ്രചാരകനായി.
1944 ക്വിറ്റിന്ത്യാ സമര സമയത്ത് മാതൃകാ പൂർണ്ണമായ പ്രവർത്തനം നടത്തി . 1945 ൽ ഉത്തർ പ്രദേശ് സഹ :പ്രാന്തപ്രചാര കായി ഈ സമയത്താണ് ലീഗിന്റെ ഡയറക്ട് ആക്ഷൻ പ്രവർത്തനം.ഹിന്ദു ജനതയെ സംരക്ഷിച്ചു നിർത്താനുള്ള പ്രവത്തനത്തിൽ ദീനദയാൽജി നേതൃത്വപരമായ പങ്കുവഹിച്ചു.1947 ൽ വിഭജനത്തോടെ അഭയാർത്ഥികളായി എത്തിയ ഹിന്ദു ജനതയുടെ സംരക്ഷണ ചുമതലകൾക്ക് നേതൃത്വം നൽകി.
1498 ലെ ഗാന്ധി വധവും തുടർന്ന് സംഘ നിരോധനവും വന്നപ്പോൾ സംഘപ്രവർത്തകരെ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുപ്പിച്ചു.
കോൺഗ്രസ്സിന്റെ പ്രവർത്തനത്തിലും നയവൈകല്യങ്ങളിലും മനം മടുത്ത ഡോകടർ ശ്യാമപ്രസാദ് മുഖർജി മന്ത്രിസഭയിൽ നിന്നും രാജി വെച്ചു. ദേശീയതയുടെ അടിസ്ഥാനത്തിൻ പാർട്ടി രൂപീകരിക്കാൻ  ഗുരുജിയോട് സഹായം ചോദിച്ചപ്പോൾ ദിനദയാൽ ജി, എ ബി വാജ്പേയ്, എൽ കെ അദ്വാനി എന്നീ പ്രചാരകരെ നൽകുകയുണ്ടായി.
ഭാരതിയ ജനസംഘം 1951 ഒക്ടോബർ 31 രൂപീകൃതമായി.പ്രസിഡന്റ് ഡോകടർ ശ്യാമപ്രസാദ് മുഖർജിയും സെക്രട്ടറിയായി പണ്ഡിറ്റ് ദിന ദയാൽ ഉപാദ്ധ്യായേയും തിരെഞ്ഞെടുത്തു.
ജനസംഘം ജനറൽ സെക്ടറി എന്ന നിലയിൽ തുടർന്നു വന്ന 15 വർഷം പ്രവർത്തിച്ചു.1956 ൽ ഡോകടർ ശ്യാമപ്രസാദ് മുഖർജി കാശ്മിർ ജയിലിലെ സമരത്തെ തുടർന്നുണ്ടായ   അകാല മൃത്യുവിനെ തുടർന്ന് സംഘടനയുടെ പൂർണ്ണ ഉത്തരവാദിത്തം ദിനദയാൽജി എൽക്കടുക്കേണ്ടി വന്നു. 
കമ്മ്യൂണിസത്തിനും ,നോവലിസത്തിനും ,മുതലാളിത്തത്തിനും ബദലായി ഭാരതീയ ദർശ്ശനങ്ങളിലധിഷ്ടിതമായ ഒരു തത്വ സംഹിത രൂപപെടുത്തി യെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. "ഏകാത്മക മാനവ ദർശ്ശനം " എന്ന പേരിൽ ഇത് അറിയപ്പെടുന്നു.
1967ൽ 6 സംസ്ഥാനങ്ങളിൽ ജനസംഘത്തെ അധികാരത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. 1967 ഒക്ടോബർ മാസം കോഴിക്കോട് നടന്ന ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ വെച്ച് പ്രസിഡന്റായി തിരെഞ്ഞെടുത്തു. ഉത്തർ പ്രദേശിലെ മുഗൾ സാറായി റയിൽവേ സ്റ്റേഷനടുത്ത് അജ്ഞാതരാൽ വധിക്കപെട്ട നിലയിൽ അദ്ദേഹത്തിന്റെ മൃദദേഹം കാണപ്പെട്ടു.
സമീപമുണ്ടായിരുന്ന പെട്ടിയിൽ ഒരു ജോഡി ഗണ വേഷവും ഒരു ജോഡി വസ്ത്രവും മാത്രമേ ഉണ്ടായിരുന്നുള്ളു. സമാജത്തിന് വേണ്ടി എല്ലാം ത്യജിച്ച് തപോ നിഷ്ഠമായ ജീവിതം നയിച്ച മഹത് വ്യക്തിയായിരുന്നു ദീന ദയാൽ ഉപാദ്ധ്യായ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ